കണ്ണില്ലാത്ത ക്രൂരത!, പിഞ്ചുകുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു; ഒന്‍പത് മാസം പ്രായമുള്ള കുട്ടിയെ അമ്മ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 07:33 PM  |  

Last Updated: 12th April 2022 07:33 PM  |   A+A-   |  

woman

കുഞ്ഞിനെ ഉപദ്രവിക്കുന്ന അമ്മയുടെ ദൃശ്യം, വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ഒരു ദയയുമില്ലാതെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സാംബ ജില്ലയിലാണ് സംഭവം. യുവതി സ്വന്തം കുഞ്ഞിനെ തല്ലുകയും കഴുത്തില്‍ പിടിച്ച് ഞെരിക്കുകയും കട്ടിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബന്ധുവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ കണ്ട ഭര്‍ത്താവും പഞ്ചായത്ത് മുഖ്യനും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന് കുഞ്ഞിനെ കൈമാറിയതായി പൊലീസ് അറിയിച്ചു. ഒരു മാസം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഈ വാർത്ത കൂടി വായിക്കൂ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വേദിക്ക് സമീപം ബോംബേറ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ