18 injured after fire breaks out on Ryanair plane nabila jamal / x
World

ടേക്ക് ഓഫിന് മുൻപ് തെറ്റായ ഫയർ അലാറം: എമർജൻസി എക്സിറ്റിലൂടെ ചാടി യാത്രക്കാർ; 18 പേർക്ക് പരിക്ക് (വിഡിയോ )

പരിഭ്രാന്തരായ യാത്രക്കാർ എമർജൻസി എക്സിറ്റ് തുറന്ന് ഉടൻ വിമാനത്തിന്റെ ചിറകിലേക്ക് കയറുകയും അവിടെ നിന്നും താഴേക്ക് ചാടുകയാണ് ചെയ്തത്.വളരെ ഉയരത്തിൽ നിന്നും താഴെക്ക് വീണതോടെയാണ് പലർക്കും പരിക്കേറ്റത്.

സമകാലിക മലയാളം ഡെസ്ക്

പാൽമ : തീപിടിത്ത മുന്നറിയിപ്പ് അലാറം മുഴങ്ങിയതിനെത്തുടർന്ന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ 18 യാത്രക്കാർക്ക് പരിക്കേറ്റു. സ്പെയിനിലെ പാൽമ ഡി മല്ലോറ എയർപോർട്ടിലാണ് സംഭവം. മാഞ്ചസ്റ്ററിലേക്ക് പോകാൻ റൺവേയിൽ നിർത്തിയിട്ട റയൻഎയർ 737 എന്ന വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടു മുൻപാണ് സംഭവമുണ്ടായത്.

വിമാനത്തിൽ നിന്ന് അപായ അലാറം മുഴങ്ങിയതിനെത്തുടർന്ന് ജീവനക്കാർ യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കാനുള്ള നടപടികൾ തുടങ്ങി. പരിഭ്രാന്തരായ യാത്രക്കാർ എമർജൻസി എക്സിറ്റ് തുറന്ന ഉടൻ വിമാനത്തിന്റെ ചിറകിലേക്ക് കയറുകയും അവിടെ നിന്നും താഴേക്ക് ചാടുകയാണ് ചെയ്തത്.വളരെ ഉയരത്തിൽ നിന്നും താഴെക്ക് വീണതോടെയാണ് പലർക്കും പരിക്കേറ്റത്.

തീപിടിത്ത മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ലൈറ്റ് തെളിഞ്ഞതോടെ എയർപോർട്ടിലെ എമർജൻസി ടീം വിമാനത്തിനടുത്തെത്തി യാത്രക്കാരെ രക്ഷപെടുത്താൻ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ഇവർ എത്തും മുൻപ് യാത്രക്കാർ പുറത്തേക്ക് ചാടുകയായിരുന്നു.

പതിനെട്ട് പേർക്ക് പരിക്കേറ്റതായും, അവരിൽ ആറ് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അധികൃതർ വ്യക്തമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല അപായ അലാറം മുഴങ്ങിയ ഉടൻ തന്നെ എമർജൻസി ടീം പ്രവർത്തനം ആരംഭിച്ചതായും എയർ പോർട്ട് അധികൃതർ പറഞ്ഞു.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അതേ സമയം തെറ്റായ ഫയർ അലാറം ആയിരുന്നു അതെന്നും യാത്രക്കാരെ സുരക്ഷിതമായി ടെർമിനലിലെത്തിച്ചെന്നും റയൻ എയർ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെ ഒഴിപ്പിച്ചതിന് പിന്നാലെ അവർക്ക് ആവശ്യമായ വൈദ്യസഹായവും നൽകി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. സംഭവത്തിൽ എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥരും അഗ്നിശമന സേന ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

18 injured after fire breaks out on Ryanair plane

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT