പ്രതീകാത്മക ചിത്രം 
World

മെക്‌സിക്കോയില്‍ വെടിവയ്പ്; 19 പേര്‍ കൊല്ലപ്പെട്ടു

ലാസ് ടിനാജാസ് നഗരത്തിലെ ഒരുഉത്സവ പരിപാടിക്കിടെയയിരുന്നു ആക്രണം.

Author : സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോ സിറ്റി: സെന്റര്‍ മെക്‌സിക്കോയിലുണ്ടായ വെടിവയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരുഉത്സവ പരിപാടിക്കിടെയയിരുന്നു ആക്രണം.

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വെടിവയ്പിനുണ്ടായ കാരണം അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

മെക്‌സിക്കോയില്‍ കലാപങ്ങള്‍ ഏറെയുള്ള സംസ്ഥാനങ്ങളിലൊന്നാണ് മൈക്കോകാന്‍. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാകാം വെടിവയ്പിന് കാരണമായതെന്നും സൂചനയുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍