പ്രതീകാത്മക ചിത്രം 
World

ദുബൈ വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. 

വ്യാഴാഴ്ച രാവിലെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സിവേയിലാണ് സംഭവം. പ്രമുഖ വിമാനകമ്പനികളായ ഫ്‌ളൈ ദുബൈയുടെയും ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് എയറിന്റെയും ചെലവ് കുറഞ്ഞ യാത്ര വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. കിര്‍ഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്താണ് ബോയിങ് 737-800 വിമാനം അപകടത്തില്‍പ്പെട്ടതെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്‌ളൈ ദുബൈ അറിയിച്ചു.

ഗള്‍ഫ് എയര്‍ വിമാനത്തിന്റെ വാലിലാണ് ബോയിങ് വിമാനം ഇടിച്ചത്. ബഹ്‌റൈന്‍ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്ന വേളയിലാണ് അപകടം ഉണ്ടായതെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. കൂട്ടിയിടിയെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നേരം രണ്ട് റണ്‍വേയുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതുജീവിതത്തിലേക്ക്; പാരസ്പര്യത്തിന്റെ കേരളമാതൃക ലോകം വീണ്ടും കണ്ടു; 178 വീടുകള്‍ കൈമാറി മുഖ്യമന്ത്രി

ഒരുമാസം മുന്‍പ് ഭാര്യ മുസ്ലീം ലീഗില്‍; പിന്നാലെ സിപിഎം ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍

വിവാഹം നടക്കാനും, ദീർഘസുമംഗലി ആകാനും മകം തൊഴൽ അതിവിശേഷം; അറിയാം ഐതീഹ്യവും പ്രത്യേകതകളും

സോയ കഴിച്ചാൽ തൈറോയ്ഡ് ഉണ്ടാകുമോ?

'ഗാന്ധിഗ്രാമങ്ങളിലൂടെ', രമേശ് ചെന്നിത്തലയുടെ പുസ്തകം മമ്മൂട്ടിയും അടൂരും ചേര്‍ന്ന് പ്രകാശനം ചെയ്തു

SCROLL FOR NEXT