ചെറുവിമാനം തകര്‍ന്നുവീണ നിലയില്‍, ട്വിറ്റര്‍ 
World

വിനോദയാത്രയ്ക്കായി ചെറുവിമാനം പറന്നുയര്‍ന്നു, നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണു; രണ്ടു കുട്ടികള്‍ അടക്കം നാലുപേര്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ വിമാനം തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ അടക്കം നാലുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി:  ഓസ്‌ട്രേലിയയില്‍ വിമാനം തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ അടക്കം നാലുപേര്‍ മരിച്ചു. ചെറുവിമാനം പറന്നുയര്‍ന്ന് ഉടനെ തന്നെ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. വിനോദയാത്രയ്ക്കായി രണ്ടുകുട്ടികള്‍ അടക്കം മൂന്ന് പേരാണ് ചെറുവിമാനത്തില്‍ കയറിയത്. പൈലറ്റ് അടക്കം നാലുപേരാണ് മരിച്ചത്. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം ബ്രിസ്‌ബെയ്‌ന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ചതുപ്പുനിലത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

റോക്ക് വെല്‍ ഇന്റര്‍നാഷണല്‍ വിമാനം മോര്‍ട്ടേണ്‍ ബേയില്‍ തലകീഴായി മറിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ