World

കൊമ്പന്റെ മസ്തകത്തില്‍ ഇടിച്ച് കുറുമ്പ് കാട്ടി കുട്ടിയാന, വീഡിയോ വൈറല്‍

തന്നേക്കാള്‍ വലിപ്പം കൂടിയ ആനകളോട് വികൃതി കാട്ടുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടിയാനകളുടെ രസകരമായ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിക്കുന്നത്. 

തന്നേക്കാള്‍ വലിപ്പം കൂടിയ ആനകളോട് വികൃതി കാട്ടുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. 'കുട്ടികള്‍ എന്തും ചെയ്യാന്‍ ധൈര്യം കാണിക്കുന്നവരാണല്ലോ'. അതുപോലെയാണ് കുട്ടിയാനയുടെ പ്രവൃത്തി.

 വലിയ ആനകളോട് മല്ലിടുകയാണ് കുട്ടിയാന. മറ്റ് ആനകള്‍ മാറിപ്പോകാന്‍ ശ്രമിക്കുമ്പോഴും പിന്നാലെ നടന്ന് 'ധീരനെ' പോലെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ് കുട്ടിയാന. കെനിയയിലെ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റാണ് വീഡിയോ പങ്കുവെച്ചത്. 

രണ്ടുമാസം മാത്രം പ്രായമുളള ലാപ എന്ന കുട്ടിയാനയുടെ വികൃതികളാണ് വീഡിയോയില്‍ ഉടനീളം. ആനകളെ സംരക്ഷിക്കുകകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുന്ന സന്നദ്ധ സംഘടനയാണ് ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT