തീയിട്ട് നശിപ്പിച്ച ക്ഷേത്രം പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍/ ഫയല്‍ ചിത്രം 
World

ക്ഷേത്രം സംരക്ഷിക്കുന്നതില്‍ വീഴ്ച; പാകിസ്ഥാനില്‍ 12 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി, 33 പേര്‍ക്കെതിരെ നടപടി

പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ഹിന്ദു ക്ഷേത്രത്തിന് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആള്‍ക്കൂട്ടം ഹിന്ദു ക്ഷേത്രത്തിന് തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ 12 പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കി. ക്ഷേത്രം സംരക്ഷിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് 33 പൊലീസ് ഉദ്യോസ്ഥരുടെ ഒരു വര്‍ഷത്തെ സര്‍വീസ് വെട്ടിച്ചുരുക്കാനും തീരുമാനിച്ചു.

കാരക് ജില്ലയിലെ ടെറി ഗ്രാമത്തിലെ നൂറിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് ഡിസംബര്‍ 30ന് തകര്‍ക്കപ്പെട്ടത്. ഹിന്ദു ആചാര്യന്റെ സമാധിയും ഇവിടെയുണ്ടായിരുന്നു. ക്ഷേത്രം പുനരുദ്ധരിക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ അനുമതി നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ തയ്യാബ് ഹഫീസ് എസ്പി സാഹിര്‍ ഷായോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ആള്‍ക്കൂട്ടം ഹിന്ദു ക്ഷേത്രം തീയിട്ടു നശിപ്പിച്ചതു പാക്കിസ്ഥാനു രാജ്യാന്തര നാണക്കേട് ഉണ്ടാക്കിയതായി പാകിസ്ഥാന്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.സംഭവത്തിനു ദിവസങ്ങള്‍ക്കുശേഷം കേസ് പരിഗണിച്ച കോടതി, ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് ഉത്തരവിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

SCROLL FOR NEXT