Indian student shot dead near University of Toronto campus canada 
World

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു; അക്രമികളെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം തേടി പൊലീസ്

ആരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഗവേഷണ വിദ്യാര്‍ഥിയായ ശിവങ്ക് അവസ്തി (20) ആണ് കൊല്ലപ്പെട്ടത്. ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപത്ത് ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ ഭാഗത്ത് വെടിയേറ്റ നിലയില്‍ ശിവങ്ക് അവസ്തിനെ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ തന്നെ ശിവാങ്ക് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:34-ഓടെയാണ് ശിവാങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

ശിവങ്കിന്റെ മരണത്തില്‍ ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരികയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ ടൊറന്റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാണ് ശിവങ്ക്. ദിവസങ്ങള്‍ക്ക് മുന്‍പ് ഹിമാന്‍ഷി ഖുറാന (30) എന്ന ഇന്ത്യന്‍ യുവതിയെയും താമസസ്ഥലത്ത്ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവരെ കാണാനില്ലെന്ന് പരാതി പ്രകാരം നടത്തിയ അന്വേഷണത്തില്‍ ആണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ ഹിമാന്‍ഷിയുടെ സുഹൃത്തായ അബ്ദുള്‍ ഗഫൂരി (32) എന്നയാള്‍ക്കെതിരെ പൊലീസ് ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Indian student shot dead near University of Toronto campus canada.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ മണി ഞാനല്ല'; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

അവര്‍ ആദ്യമായി കിരീട മധുരം നുണഞ്ഞ വര്‍ഷം, ഹാരി കെയ്‌നും! 2025ലെ ഫുട്‌ബോള്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 33 lottery result

മണ്ഡലകാല സമാപനം: ഗുരുവായൂരില്‍ കളഭാട്ടം നാളെ

തണുപ്പാണ്, കൂടുതൽ ശ്രദ്ധയോടെ ചർമ്മം സംരക്ഷിക്കാം

SCROLL FOR NEXT