കിറ്റ്‌സിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 18 നകം അപേക്ഷിക്കണം

അക്കാദമിക് അസോസിയേറ്റ് (എയർ ട്രാൻസ്‌പോർട്ട് സ്റ്റഡീസ്) അക്കാദമിക് അസോസിയേറ്റ് (ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റ്)റിസർച്ച് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്
KITTS
KITTS Recruitment 2026: Apply for Various Vacancies Before February 18KITTS
Updated on
2 min read

കേരള ടൂറിസം വകുപ്പിന് കീഴിലുള്ള കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റിന്റ് രംഗങ്ങളിലായി വിവിധ തലത്തിലുള്ള അക്കാദമിക് പ്രോഗ്രാമുകൾ, പരിശീലനം എന്നിവ കിറ്റ്സ് നടത്തുന്നുണ്ട്.

KITTS
ആർബിഐയിൽ ലീഗൽ ഓഫീസർ,മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം

മാനേജ്മെന്റ്, കൊമേഴ്സ്, ടൂറിസം എന്നീ ഫാക്കൽറ്റികളുള്ള ഈ സ്ഥാപനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ,ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ, എംബിഎ കോഴ്സ് എന്നിവ നടത്തുന്നുണ്ട്.

ഇതിന് പുറമെ വിവിധ ഹ്രസ്വകാല കോഴ്സുകളും പരിശീലനങ്ങളും ടൂറിസം, ട്രാവൽ,ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലകളിൽ നടത്തുന്നു.

അക്കാദമിക് അസോസിയേറ്റ് (എയർ ട്രാൻസ്‌പോർട്ട് സ്റ്റഡീസ്) അക്കാദമിക് അസോസിയേറ്റ് (ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റ്)റിസർച്ച് അസോസിയേറ്റ് തുടങ്ങിയ മൂന്ന് തസ്തികകളിലാണ് ഒഴിവുകളുള്ളത്.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമാഹൃത വേതനം ലഭിക്കും.

KITTS
മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി, 250 ഒഴിവുകൾ,അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

തസ്തിക,യോഗ്യത, ശമ്പളം എന്നിവ അറിയാം

അക്കാദമിക് അസോസിയേറ്റ് (എയർ ട്രാൻസ്‌പോർട്ട് സ്റ്റഡീസ്)

യോഗ്യത

ടൂറിസം അല്ലെങ്കിൽ സോഷ്യൽ സയൻസിൽ പിജി ബിരുദവും ഏവിയേഷൻ വിഷയത്തിൽ IATA യും വേണം.

അഭികാമ്യം

എവിയേഷൻ/ട്രാവൽ മേഖലയിൽ അല്ലെങ്കിൽ IATA കോഴ്‌സുകൾ പഠിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം

ശമ്പളം: പ്രതിമാസം 24,000 രൂപ

നിയമന കാലാവധി: ഒരു വർഷം.

ഒഴിവുകളുടെ എണ്ണം : ഒന്ന്

അക്കാദമിക് അസോസിയേറ്റ് (ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റ് )

യോഗ്യത

ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പിജി ബിരുദം, അല്ലെങ്കിൽ IHMCT യിൽ നിന്നുള്ള ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനം മാർക്കോടെ ബിരുദം ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം

ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ശമ്പളം : പ്രതിമാസം 24,000 രൂപ.

നിയമന കാലാവധി: ആറു മാസം.

ഒഴിവുകളുടെ എണ്ണം: രണ്ട് ഒഴിവുകളുണ്ട്.

KITTS
എൻസിഇആർടിയിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ,പ്രൊഫസർ തസ്തികകളിൽ 114 ഒഴിവുകൾ; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം

റിസർച്ച് അസോസിയേറ്റ്

യോഗ്യത

മാനേജ്‌മെന്റ്/സോഷ്യൽ സയൻസ്/ടൂറിസം വിഷയത്തിൽ പി എച്ച് ഡി.

അക്കാദമിക് പബ്ലിഷിങ്, പ്രോപ്പോസൽ തയ്യാറാക്കൽ, ഗവേഷണ റിപ്പോർട്ട് തയ്യാറാക്കൽ, ഡേറ്റ അനാലിസിസ് എന്നിവയിൽ പി എച്ച് ഡി യ്ക്ക് ശേഷമുള്ള പരിചയം വേണം.

ശമ്പളം : പ്രതിമാസം 25,000 രൂപ

നിയമന കാലാവധി: ആറു മാസം.

ഒഴിവുകളുടെ എണ്ണം : ഒന്ന്

KITTS
AIBE 21 Registration 2026 : അഭിഭാഷകരാകാൻ ഓൾ ഇന്ത്യാ ബാർ എക്സാമിന് ഫെബ്രുവരി 11 മുതൽ അപേക്ഷിക്കാം,യോഗ്യത, പ്രധാന തീയതികൾ എന്നിവ അറിയാം

പൊതുവിവരങ്ങൾ

പ്രായപരിധി - 40 വയസ്സ് (2026 ജനുവരി 1 അടിസ്ഥാനമാക്കി).

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ;ഫെബ്രുവരി 18-നകം

അപേക്ഷ ലഭിക്കേണ്ട വിലാസം: ഡയറക്ടർ, കിറ്റ്‌സ്, തിരുവനന്തപുരം .

അപേക്ഷയ്ക്കൊപ്പം ഉൾപ്പെടുത്തേണ്ട പ്രധാന രേഖകൾ:

ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, മൊബൈൽ/ലാൻഡ് ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ

Job Alert: KITTS Recruitment 2026 notification released for various posts. Eligible candidates can apply before February 18. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com