AIBE 21 Registration 2026 : അഭിഭാഷകരാകാൻ ഓൾ ഇന്ത്യാ ബാർ എക്സാമിന് ഫെബ്രുവരി 11 മുതൽ അപേക്ഷിക്കാം,യോഗ്യത, പ്രധാന തീയതികൾ എന്നിവ അറിയാം

പരീക്ഷാർത്ഥികൾക്ക് allindiabarexamination.com എന്ന ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ.
AIBE 21,Bar Council of India, all India bar examination
Law graduates aspiring to practice as advocates can apply for AIBE 21 from February 11, as per the Bar Council of India notification.Bar Council of India allindiabarexamination.com
Updated on
1 min read

ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) നടത്തുന്ന ദേശീയ തല സർട്ടിഫിക്കേഷൻ പരീക്ഷയായ ഓൾ ഇന്ത്യാ ബാർ എക്സാമിനുള്ള (എഐബിഇ 21 -AIBE 21 ) രജിസ്ട്രേഷൻ നാളെ (ഫെബ്രുവരി 11)മുതൽ ആരംഭിക്കും.

ഇന്ത്യയിൽ നിയമം പ്രാക്ടീസ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് ആഗ്രഹിക്കുന്ന നിയമ ബിരുദധാരികൾ നിർബന്ധമായും നേടിയിരിക്കേണ്ട ദേശീയതല സർട്ടിഫിക്കേഷന് വേണ്ടിയുള്ള പരീക്ഷയാണ് എഐബിഇ .

AIBE 21,Bar Council of India, all India bar examination
ഐസറിൽ പഠിക്കാം: അഭിരുചി പരീക്ഷ ജൂൺ ഏഴിന്, മാർച്ച് അഞ്ച് മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം; പ്രധാന തീയതികളും യോഗ്യതയും അറിയാം

പരീക്ഷാർത്ഥികൾക്ക് allindiabarexamination.com എന്ന ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ. ഫെബ്രുവരി 11 ന് ആരംഭിക്കുന്ന രജിസ്ട്രേഷന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം

AIBE 21 ന് ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർക്കുള്ള പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ BCI വ്യക്തമാക്കിയിട്ടുണ്ട്:

◘ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്ന് വർഷത്തെയോ അഞ്ച് വർഷത്തെയോ LL B ബിരുദം നേടിയിരിക്കണം.

◘സംസ്ഥാന ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം.

◘പരീക്ഷയ്ക്ക് ഉയർന്ന പ്രായപരിധിയില്ല, ഒന്നിലധികം തവണ പരീക്ഷ എഴുതാൻ അനുവാദമുണ്ട്.

AIBE 21,Bar Council of India, all India bar examination
പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇനി ഓണ്‍- സ്‌ക്രീന്‍ മാര്‍ക്കിങ്; അറിയാം സിബിഎസ്ഇയുടെ പുതിയ മാറ്റം

പരീക്ഷാ സിലബസ്

പരീക്ഷാർത്ഥിയുടെ നിയമത്തെക്കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനം വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള 100 മാർക്കിന്റെ വിലയിരുത്തലായിരിക്കും AIBE 21. നിയമ പരിശീലനത്തിന് നിർണായകമായ വിവിധ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുന്നു,

◙ഭരണഘടനാ നിയമം

◙ഇന്ത്യൻ ശിക്ഷാ നിയമം (IPC)

◙സിവിൽ നടപടിക്രമ നിയമസംഹിത (CPC)

◙ക്രിമിനൽ നടപടിക്രമ നിയമസംഹിത (CrPC)

◙തെളിവ് നിയമം

◙കരാർ നിയമവും സ്പെസിഫിക്ക് റിലീഫും

◙കുടുംബ നിയമവും സ്വത്ത് നിയമവും

◙ഭരണ നിർവഹണ നിയമം, സൈബർ നിയമം, ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ

◙നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട്, നികുതി, ഭൂമി ഏറ്റെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ

AIBE 21,Bar Council of India, all India bar examination
അനിംസിൽ ഫാക്കൽറ്റി തസ്തികയിൽ 34 ഒഴിവുകൾ, ഡോക്ടർമാർക്ക് അവസരം; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

AIBE 21 പ്രധാന തീയതികൾ

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി: ഫെബ്രുവരി 11

ഓൺലൈൻ രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: ഏപ്രിൽ 30

ഫീസ് അടയ്ക്കേണ്ട അവസാന തീയതി: മെയ് 1, 2026

അപേക്ഷയിലെ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി: മെയ് 3

അഡ്മിറ്റ് കാർഡ് റിലീസ് ചെയ്യുന്ന തീയതി : മെയ് 22

AIBE 21 പരീക്ഷാ തീയതി: ജൂൺ 7

അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് ഇവിടെ കാണാം

Summary

Career News: AIBE 21 Registration 2026 begins on February 11. Law graduates can check eligibility criteria, important dates, and exam details here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com