World

2019ലെ ഭൗതിക ശാസ്ത്ര നൊബേല്‍; പ്രപഞ്ച രഹസ്യം തേടിയ സ്വിസ് കനേഡിയര്‍ ശാസ്ത്രജ്ഞര്‍ക്ക് പുരസ്‌കാരം

ഭൗതിക ശാസ്ത്രത്തിനുള്ള 2019ലെ നൊബേല്‍ സമ്മാനം ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്യുലോസ് എന്നിവര്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്ക് ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള 2019ലെ നൊബേല്‍ സമ്മാനം ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്യുലോസ് എന്നിവര്‍ക്ക്. ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് നൊബേലിന് അര്‍ഹനായത്. സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തെ കണ്ടെത്തുകയും അതിനോട് സൗരയൂഥത്തിന് സമാനമായ സ്വാഭാവത്തെ വിശകലനം ചെയ്തതിനുമാണ് മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്യുലോസ് എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായത്.

പ്രപഞ്ചത്തിന്റെ ഉത്പ്പത്തി, ഘടന എന്നിവ കണ്ടെത്താനുള്ള ശാസ്ത്ര ശ്രമങ്ങളെയാണ് ഭൗതിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ പുരസ്‌കാരങ്ങളിലൂടെ ആദരിച്ചതെന്ന് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. കാനഡക്കാരനാണ് ജെയിംസ് പീബിള്‍സ്. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളാണ് മൈക്കിള്‍ മേയറും ദിദിയെര്‍ ക്യുലോസും.

രണ്ട് ദശാബ്ദത്തോളം നീണ്ട ഗവേഷങ്ങളിലൂടെയും എഴുത്തിലൂടെയും പ്രപഞ്ചത്തിന്റെ ഘടന സംബന്ധിച്ച നിര്‍വചനങ്ങള്‍ ലളിതവത്കരിക്കാന്‍ ജെയിംസ് പീബിള്‍സിന് സാധിച്ചെന്ന് അക്കാദമി വിലയിരുത്തി. മഹാ വിസ്‌ഫോടന സിദ്ധാന്തം മുതല്‍ ഇന്നു വരെയുള്ള പ്രപഞ്ചാന്വേഷണങ്ങള്‍ക്ക് പിന്നില്‍ ജെയിംസിന്റെ എഴുത്തിന് വലിയ പ്രധാന്യമുണ്ടെന്ന് നൊബേല്‍ സമിതി പറയുന്നു.

1995ല്‍ സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഒരു ഗ്രഹവും അത് വലം വയ്ക്കുന്ന നക്ഷത്രത്തെയും കണ്ടെത്തുകയായിരുന്നു മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്യുലോസ് എന്നിവര്‍. വിപ്ലവകരമായ ഇവരുടെ നിരീക്ഷണങ്ങള്‍ക്ക് ശേഷം 4000ത്തോളം ഗ്രഹങ്ങളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT