ഹാന്‍ കാങ്  എക്‌സ്
World

'മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടി'; സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്

2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റോക്കോം: 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്. ഹാന്‍ കാങ് ആണ് പുരസ്‌കാരത്തിന് അര്‍ഹയായത്.

ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്ത കാവ്യാത്മകമായ ഗദ്യമാണ് ഹാന്‍ കാങ്ങിന്റെ എഴുത്തെന്ന് വിശേഷിപ്പിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സവിശേഷമായ അവബോധം ഹാന്‍ കാങ്ങിന് ഉണ്ടെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി. ഇവരുടെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ ശൈലി സമകാലിക ഗദ്യത്തില്‍ ഒരു പുതുമ കൊണ്ടുവന്നതായും സമിതി വ്യക്തമാക്കി.

കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലിനാണ് 2016 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്. മാംസാഹാരം കഴിയ്ക്കുന്നത് നിര്‍ത്തിയ ഒരു സ്ത്രീയുടെ അവസ്ഥാന്തരം ആണ് ഈ നോവലിന്റെ പ്രതിപാദ്യം. ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യപ്പെട്ട ഇവരുടെ ആദ്യ പുസ്തകമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT