World

24 മണിക്കൂറിനിടെ മരിച്ചത് നാലായിരത്തിലേറെ പേര്‍ ; കോവിഡ് മരണം ആറുലക്ഷം കടന്നു ;  ലോകത്ത് രോഗബാധിതര്‍ 1.46 കോടി

ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍ : ലോകത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിയുടെ അടുത്തെത്തി. ഇതുവരെ 1,46,40,349 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷം കടന്നു. 6,08,856 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ചികില്‍സയിലുള്ളവരില്‍ 59,815 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 8,734,789 രോഗികള്‍ കോവിഡ് മുക്തരായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. അമേരിക്കയില്‍ 3,896,855 പേരും ബ്രസീലില്‍ 2,099,896 ആളുകളും രോഗ ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ മരിച്ചു. അമേരിക്കയില്‍ ഇന്നലെ 63,584 പേര്‍ക്കും ബ്രസീലില്‍ 24,650 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ യഥാക്രമം 39,27,16 പേര്‍ മരിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മെക്‌സിക്കോയില്‍ 578 പേരും മരിച്ചു.

അതേസമയം, ഇന്ത്യയിലും സ്ഥിതി അതീവ സങ്കീര്‍ണമാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് പതിനൊന്ന് ലക്ഷം കടന്നേക്കുമെന്നാണ് നിഗമനം. മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ദിവസം അയ്യായിരത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗബാധ അയ്യായിരം കടക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT