Cargo Plane Crashes Near Louisville Airport In US IMAGE CREDIT: PTI
World

അമേരിക്കയില്‍ ടേക്ക് ഓഫിന് പിന്നാലെ തീഗോളമായി, ചരക്കുവിമാനം തകര്‍ന്നു; മൂന്ന് പേര്‍ മരിച്ചു- വിഡിയോ

അമേരിക്കയിലെ കെന്റക്കിയില്‍ ചരക്കുവിമാനം തകര്‍ന്നുവീണു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കെന്റക്കിയില്‍ ചരക്കുവിമാനം തകര്‍ന്നുവീണു. ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച കെന്റക്കിയിലെ ലൂയിസ്വില്ലെയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് ചരക്കുവിമാനം തകര്‍ന്നുവീണത്. യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. മൂന്ന് പേരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ലൂയിസ്വില്ലെയിലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകുന്നേരം 5.15 ഓടെ ഹോണോലുലുവിലേക്ക് പുറപ്പെടുന്നതിനിടെയാണ് വിമാനം തകര്‍ന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. വിമാനത്തിന്റെ ഇടതു ചിറകില്‍ നിന്ന് തീജ്വാലയും പുകയും ഉയരുന്നതിന്റെയും

തുടര്‍ന്ന് വിമാനം ഒരു വലിയ തീഗോളമായി മാറുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.

വിമാനത്തില്‍ ഉണ്ടായിരുന്ന വലിയ അളവിലുള്ള ഇന്ധനമാണ് തീപിടുത്തത്തിന് കാരണമെന്ന് ലൂയിസ്വില്ലെ മേയര്‍ ക്രെയ്ഗ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു. ''എന്റെ ധാരണ പ്രകാരം വിമാനത്തില്‍ ഏകദേശം 280,000 ഗാലണ്‍ ഇന്ധനം ഉണ്ടായിരുന്നു. ആത്യന്തികമായി പല തരത്തിലുള്ള ആശങ്കയ്ക്ക് ഇത് കാരണമാണ്.'- ക്രെയ്ഗ് ഗ്രീന്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.

യുപിഎസിന്റെ ഏറ്റവും വലിയ പാക്കേജ് കൈകാര്യം ചെയ്യല്‍ സൗകര്യം ലൂയിസ്വില്ലിലാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ ഹബ്ബില്‍ ജോലി ചെയ്യുന്നത്. ദിവസേന 300 വിമാന സര്‍വീസുകള്‍ നടത്തുന്നു. മണിക്കൂറില്‍ 400,000ത്തിലധികം പാക്കേജുകളാണ് ഇവിടെ തരംതിരിക്കുന്നത്. യുപിഎസിന്റെ ഉടമസ്ഥതയിലുള്ള മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് തകര്‍ന്നത്. ഇത് 1991ല്‍ നിര്‍മ്മിച്ചതാണ്.

3 Dead, 11 Injured As Cargo Plane Crashes Near Louisville Airport In US

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാതില്‍ അടക്കം പറയുന്നില്ല'; മുഖ്യമന്ത്രിക്കൊപ്പം ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി; ഒറിജനല്‍ ദൃശ്യം പുറത്ത്

'സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം'; സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളില്‍ കെ കെ രാഗേഷ്

ക്രിസ്മസ് വാരത്തില്‍ മദ്യവില്‍പനയില്‍ റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം; മുന്‍വര്‍ഷത്തേക്കാള്‍ 18.99% വര്‍ധന

പാസ്‌വേഡോ, സിം കാര്‍ഡോ വേണ്ട, വാട്‌സ്ആപ്പ് ഹാക്ക് ചെയ്യാം; ഗോസ്റ്റ്പെയറിങ്ങില്‍ മുന്നറിയിപ്പുമായി കേന്ദ്രം

ലെൻസ് ഉപയോഗിക്കുമ്പോൾ ഇവ ശ്രദ്ധിക്കാൻ മറക്കരുത്

SCROLL FOR NEXT