പ്രതീകാത്മക ചിത്രം 
World

ഫ്രാന്‍സില്‍ ഭീകരാക്രമണം; സ്ത്രീയുടെ തല അറുത്തു, മൂന്ന്  പേരെ വധിച്ചു

ഫ്രാന്‍സിലെ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഫ്രാന്‍സിലെ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം. ആക്രമണത്തില്‍ തല വെട്ടിമാറ്റിയ സ്ത്രീ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് കത്തി കൊണ്ടുളള ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമണമെന്ന് നൈസ് നഗരസഭ മേയര്‍ പ്രതികരിച്ചു. അക്രമിയെ പൊലീസ് പിടികൂടി.

വ്യാഴാഴ്ച നൈസിലെ നോത്രെ ദാം പളളിക്ക് സമീപമാണ് ആക്രമണം ഉണ്ടായത്.  തല അറ്റ നിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷാ സേന വലയം തീര്‍ത്തിട്ടുണ്ട്.

സ്‌കൂള്‍ ടീച്ചറുടെ തലവെട്ടിയെടുത്ത സംഭവം നടന്ന് ഒരു മാസം തികയുന്നതിന് മുന്‍പാണ് ഫ്രാന്‍സിനെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു ആക്രമണം. പ്രവാചകനെ നിന്ദിച്ച് കൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്