വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

Woman who attempted suicide at her husband's home dies; husband arrested
എമില്‍ഡ,അഫ്സല്‍
Edited By:
Updated on: 
1 min read

തൃശ്ശൂര്‍: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പോട്ട മോസ്‌കോ നഗറിലെ കളക്കാട്ടുകാരന്‍ വീട്ടില്‍ അഫ്സല്‍(25)നെയാണ് ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റ് ചെയ്തത്. അഫ്സലിന്റെ ഭാര്യ എമില്‍ഡ(22)യാണ് ഇന്നലെ രാത്രി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

Woman who attempted suicide at her husband's home dies; husband arrested
ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

കഴിഞ്ഞ ഒക്ടോബര്‍ 6ന് അഫ്സലിന്റെ വീട്ടില്‍ ജനലിന്റെ ഹുക്കില്‍ കഴുത്തില്‍ തുണിചുറ്റി തൂങ്ങികിടന്ന നിലയിലാണ് യുവതിയെ കണ്ടത്. തുടര്‍ന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പഠനകാലത്ത് പ്രണയത്തിലായ വ്യത്യസ്ഥ മതക്കാരായ ഇവര്‍ രണ്ട് വര്‍ഷം മുമ്പാണ് രജിസ്ട്രര്‍ വിവാഹം ചെയ്തത്.

ഭര്‍ത്താവിന്റെ പോട്ടയിലുള്ള വീട്ടിലായിരുന്നു താമസം. പരിയാരം മൂത്തേടന്‍ ബേസിലിന്റെ മകളാണ് എമില്‍ഡ. ഒന്നര വയസുള്ള ഒരു മകനുമുണ്ട്. അഫ്സല്‍ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നതടക്കം കൂട്ടുകാരികള്‍ക്ക് യുവതി അയച്ച ഫോണ്‍ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Woman who attempted suicide at her husband's home dies; husband arrested
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ
Woman who attempted suicide at her husband's home dies; husband arrested
ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
Summary

Woman who attempted suicide at her husband's home dies; husband arrested.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Missing for two days; MBBS student found dead inside car.
Kochi Gang Rape
Young man has been arrested for sharing private images of his wife online
Complaint Against Husband for Filming and Selling Intimate Videos to Adult Websites
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com