30,000 motorists fined for headlight violation in UAE FILE
World

ഹെ​ഡ്​​ലൈ​റ്റി​ടാതെ രാ​ത്രി യാത്ര; യുഎഇയിൽ 30,000 പേ​ർ​ക്ക്​ പി​ഴ​

ട്രാഫിക് നിയമം അനുസരിച്ചു യു എ ഇയിൽ സൂ​ര്യാ​സ്ത​മ​നം മു​ത​ൽ സൂ​ര്യോ​ദ​യം വ​രെ വാഹനങ്ങൾ ഓടിക്കുമ്പോൾ ലൈ​റ്റു​ക​ൾ ഓ​ൺ ചെ​യ്തി​രി​ക്ക​ണം. അത്യവശ്യ ഘട്ടങ്ങളിലും വാഹനത്തിന്റെ ഹെ​ഡ്​​ലൈ​റ്റുകൾ പ്രവർത്തിപ്പിക്കാം. എന്നാൽ പലരും നിയമം പാലിക്കുന്നില്ല

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഹെ​ഡ്​​ലൈ​റ്റി​ടാതെ രാ​ത്രിയിൽ വാഹനം ഡ്രൈവ് ചെയ്തതിന് 30,000 പേ​ർ​ക്ക്​ പി​ഴ​യിട്ടതായി യു എ ഇ അധികൃതർ. ട്രാഫിക് നിയമം അനുസരിച്ചു യു എ ഇയിൽ സൂ​ര്യാ​സ്ത​മ​യം മു​ത​ൽ സൂ​ര്യോ​ദ​യം വ​രെ വാഹനങ്ങൾ ഓടിക്കുമ്പോൾ ലൈ​റ്റു​ക​ൾ ഓ​ൺ ചെ​യ്തി​രി​ക്ക​ണം. അത്യവശ്യ ഘട്ടങ്ങളിലും വാഹനത്തിന്റെ ഹെ​ഡ്​​ലൈ​റ്റുകൾ പ്രവർത്തിപ്പിക്കാം. എന്നാൽ പലരും നിയമം പാലിക്കുന്നില്ല. ട്രാഫിക് നിയമങ്ങൾ പാലിക്കാത വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

ഈ ​നി​യ​മ​ലം​ഘ​നം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുളത് ദു​ബൈ​യി​ലാണ്. 10,706 എണ്ണം. ഷാ​ർ​ജ​യി​ൽ 8635, അ​ബൂ​ദ​ബി​യി​ൽ 8231, അ​ജ്​​മാ​നി​ൽ 1393, റാ​സ​ൽ​ഖൈ​മ​യി​ൽ 907, ഉ​മ്മു​ൽ​ഖു​വൈ​നി​ൽ 74, ഫു​ജൈ​റ​യി​ൽ 67 എ​ന്നി​ങ്ങ​നെ​യാ​ണ്​ മറ്റ് സ്ഥലങ്ങളിലെ നി​യ​മ​ലം​ഘ​നത്തിന്റെ കണക്ക്. 500 ദി​ർ​ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോയിന്റുകളുമാണ് ശി​ക്ഷയായി ലഭിക്കുക.

ടെ​യി​ൽ​ലൈറ്റുകൾ,ടേ​ൺ സി​ഗ്ന​ലു​ക​ൾ എന്നിവ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് ഉപയോഗിക്കാത്തത്തിനും 10,932 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ബുദാബി​യി​ൽ 4279, ദു​ബൈ​യി​ൽ 3901, ഷാ​ർ​ജ​യി​ൽ 1603, അ​ജ്മാ​നി​ൽ 764, റാ​സ​ൽ​ഖൈ​മ​യി​ൽ 246, ഉ​മ്മു​ ഖു​വൈ​നി​ൽ 27, ഫു​ജൈ​റ​യി​ൽ 112 എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ളുടെ കണക്ക്. 400 ദി​ർ​ഹ​വും ര​ണ്ട് ബ്ലാ​ക്ക് പോയിന്റുക​ളു​മാ​ണ് നി​യ​മ​ലം​ഘ​ന​ത്തിനുള്ള ശിക്ഷ.

ഇതോടൊപ്പം, തെറ്റായ രീതിയിൽ വാഹനങ്ങളുടെ ലൈറ്റുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട 34,811 നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്തിയിരുന്നു. അബുദാബിയിൽ 6,899, ദുബൈയിൽ 4,329, ഷാർജയിൽ 18,702, അജ്മാനിൽ 4,707, ഉമ്മുൽ ഖുവൈനിൽ 26, ഫുജൈറയിൽ 148 എന്നിങ്ങനെയാണ് നി​യ​മ​ലം​ഘ​ന​ങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Night driving offences in UAE. 30,000 motorists fined for headlight violation in 2024

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT