ലക്നൗ - ദുബൈ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം 8 മണിക്കൂർ വൈകി, തറയിൽ കിടന്ന് യാത്രക്കാർ; ഒന്നും മിണ്ടാതെ അധികൃതർ (വിഡിയോ)

ഇതേ വിമാനം സുരക്ഷാ പരിശോധനകളുടെ ഭാഗമായി ദുബൈയിൽ തലേ ദിവസം തടഞ്ഞുവച്ചതെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതിക തകരാറെന്ന സംശയത്തെത്തുടർന്ന് മുൻ കരുതൽ പരിശോധനകൾക്ക് വേണ്ടിയാണ് വിമാനം തടഞ്ഞു വെച്ചത്.
air india flight
Lucknow-Dubai Air India flight delayed by 8 hoursairindia /x
Updated on
1 min read

ദുബൈ: എയർ ഇന്ത്യയുടെ സർവീസുകൾ വൈകുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം (ബുധനാഴ്ച) രാവിലെ ഇന്ത്യൻ സമയം 8.45ന്  ലക്നൗവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 8 മണിക്കൂറിലധികം വൈകിയാണ് യാത്ര ആരംഭിച്ചത്. എയർ ഇന്ത്യയുടെ ഐ എക്സ്-193 എന്ന വിമാനം വൈകിട്ട് 5.11നാണ് ലക്നൗവിൽ ടേക്ക് ഓഫ് ചെയ്തത്.

ദുബൈയിൽ വൈകിട്ട് 7.20നാണ് വിമാനം ലാൻഡ് ചെയ്തത്. ഇത്രയും സമയം 100ൽ അധികം യാത്രക്കാരാണ് വിമാത്താവളത്തിനുള്ളിൽ ചെലവഴിക്കേണ്ടി വന്നത്. യാത്രക്കാർക്ക് എയർലൈൻസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ വിവരങ്ങളോ ലഭിച്ചില്ല എന്ന പരാതി യാത്രക്കാർ ഉയർത്തി.

air india flight
അഹമ്മദാബാദ് വിമാനാപകടം: ഇൻഷുറൻസ് ക്ലെയിം 4,000 കോടി രൂപയിലേറെ, ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ഏറ്റവും ഉയർന്ന ക്ലെയിം

എട്ട് മണിക്കൂറിലധികം വിമാനം വൈകിയത് യാത്രക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു ജീവനക്കാർ പോലും യാത്രക്കാരെ സഹായിക്കാൻ എത്തിയില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്. ഇരുന്ന് മടുത്തപ്പോൾ പലരും തറയിൽ കിടക്കാൻ ആരംഭിച്ചു. മറ്റു ചിലർ ലഗേജിനു മുകളിൽ കയറി ഇരുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ സാമൂഹിക മാധ്യമത്തിലൂടെ ഒരാൾ പങ്കു വെച്ചിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ എയർ ഇന്ത്യ തയ്യാറായിട്ടില്ല.

air india flight
കാറും പോയി, 11 ലക്ഷം പിഴയും അടക്കണം; അമിതവേഗത്തിൽ വാഹനമോടിച്ച് വൈറലായി, നടപടിയുമായി ദുബൈ പൊലീസ് (വിഡിയോ )

അതെ സമയം, ഇതേ വിമാനം സുരക്ഷാ പരിശോധനകളുടെ ഭാഗമായി ദുബൈയിൽ തലേ ദിവസം തടഞ്ഞുവച്ചതെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതിക തകരാറെന്ന സംശയത്തെത്തുടർന്ന് മുൻ കരുതൽ പരിശോധനകൾക്ക് വേണ്ടിയാണ് വിമാനം തടഞ്ഞു വെച്ചത്. എന്നാൽ വിമാനത്തിൽ തകരാറുകളൊന്നും കണ്ടെത്താനായില്ല. പക്ഷെ ഈ സമയ നഷ്ടം എയർലൈനിന്റെ ഷെഡ്യൂളിനെ ബാധിച്ചു എന്നാണ് സൂചന.

Summary

Lucknow-Dubai Air India flight delayed by 8 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com