World

34 വയസ്സുകാരിയായ ഇന്ത്യന്‍ വംശജ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കാറിന്റെ ഡിക്കിയില്‍ പുതപ്പില്‍ മൂടിയ നിലയില്‍, അന്വേഷണം

രണ്ടാഴ്ച മുന്‍പ് കാണാതായ ഇന്ത്യന്‍ വംശജയായ 34കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: രണ്ടാഴ്ച മുന്‍പ് കാണാതായ ഇന്ത്യന്‍ വംശജയായ 34കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. അമേരിക്കയിലെ ഇല്ലിനോയിസില്‍ താമസിക്കുന്ന സുരേല്‍ ദബാവാലയെയാണ് കാറിന്റെ ഡിക്കിയില്‍ പുതപ്പ് കൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയത്. ചിക്കാഗോ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡിസംബര്‍ 30നാണ് സുരേല്‍ ദബാവാലയെ കാണാതായത്. ജിമ്മിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി വീട്ടിലേക്ക് തിരിച്ചെത്തിയില്ല എന്ന് വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. അവസാനം കാര്‍ ഓടിച്ചുപോകുന്നതാണ് കണ്ടതെന്ന് പൊലീസ് പറയുന്നു. 

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ, സ്വകാര്യ അന്വേഷണ ഏജന്‍സികളുടെ സഹായവും യുവതിയുടെ വീട്ടുകാര്‍ തേടിയിരുന്നു. ഇവരാണ് യുവതിയുടെ കാര്‍ കണ്ടെത്തിയത്. ചിക്കാഗോ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ഡിക്കി തുറന്നുനോക്കിയ പൊലീസ് പുതപ്പ് കൊണ്ട് മൂടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

സുരേലിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് സഹോദരി പറയുന്നത്. മൃതദേഹ പരിശോധന പൂര്‍ത്തിയാവാനുണ്ട്. വിഷാംശ പരിശോധന റിപ്പോര്‍ട്ട് വരാന്‍ ഒരുമാസം എടുക്കും. അതിന് ശേഷം മാത്രമേ അന്വേഷണ പുരോഗതി സംബന്ധിച്ച് എന്തെങ്കിലും അറിയാന്‍ സാധിക്കുകയുളളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് എംബിഎ പാസായ സുരേല്‍, അച്ഛന്‍ നടത്തുന്ന മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. അച്ഛന്‍ ഡോക്ടറാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT