image credit: @Midu_Life 
World

വിദ്യാര്‍ഥികളുമായി ലൈം​ഗികബന്ധം: ആറ് അധ്യാപികമാര്‍ അറസ്റ്റില്‍ 

അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ആറ് അധ്യാപികമാര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാര്‍ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കേസില്‍ ആറ് അധ്യാപികമാര്‍ അറസ്റ്റില്‍. രണ്ടുദിവസത്തിനിടെയാണ് അറസ്റ്റ്. 

വിദ്യാര്‍ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ആറോളം കേസുകളാണ് പുറത്തുവന്നത്.ഡാന്‍വില്ലിലെ എലന്‍ ഷെല്‍ (38) എന്ന യുവതിക്കെതിരെ  ബലാത്സംഗ കുറ്റം ചുമത്തി. 16 വയസുള്ള രണ്ട് ആണ്‍കുട്ടികളുമായി എലന്‍ ഷെല്‍ മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് റിപ്പോർട്ട്.

വുഡ്ലോണ്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപക സഹായിയായി ജോലി ചെയ്യുകയായിരുന്നു ഷെല്‍. അര്‍ക്കന്‍സാസ് അധ്യാപിക ഹെതര്‍ ഹെയര്‍ ഒരു  കൗമാര വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതാണ് കേസ്. ഒക്ലഹോമയില്‍ നിന്നുള്ള 26 കാരിയായ എമിലി ഹാന്‍കോക്കും ഒരു വിദ്യാര്‍ഥിയുമായുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്.

15 വയസ്സുള്ള ഒരു വിദ്യാര്‍ഥിയുമായി അനുചിതമായ ബന്ധം തുടര്‍ന്നതിന് ലിങ്കണ്‍ കൗണ്ടിയിലെ ഒരു പകരക്കാരിയായ അധ്യാപികയ്ക്ക് എതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.  അയോവയിലെ ഡെസ് മോയിന്‍സിലെ ഒരു കാത്തലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യപികയായ ക്രിസ്റ്റന്‍ ഗാന്റിനെ (36) കൗമാരക്കാരിയായ വിദ്യാര്‍ഥിയുമായി അഞ്ച് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.

ജെയിംസ് മാഡിസണ്‍ ഹൈസ്‌കൂളിലെ അധ്യാപികയായ അല്ലീ ഖേരദ്മണ്ട് (33)  വിദ്യാര്‍ഥിയെ മാസങ്ങളോളം ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.നോര്‍ത്താംപ്ടണ്‍ ഏരിയ ഹൈസ്‌കൂളില്‍ അത്‌ലറ്റായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 26 കാരിയായ ഹന്ന മാര്‍ത്ത് അറസ്റ്റിലായത് എന്നാണ് റിപ്പോർട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT