World

6000 കന്നുകാലികളുമായി പുറപ്പെട്ട കപ്പല്‍ കടലില്‍ മുങ്ങി; 43 ജീവനക്കാരും കപ്പലില്‍, രക്ഷപെട്ടത് ഒരാള്‍ മാത്രം

ബുധനാഴ്ച രാത്രിയോടെ ശക്തമായ കാറ്റിനെത്തുടര്‍ന്ന് തെക്കന്‍ ചൈനക്കടലില്‍ വെച്ച് കപ്പലിന്റെ എന്‍ജിന്‍ തകരാറിലായി

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ന്യൂസിലന്‍ഡില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട ജാപ്പനീസ് ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. 43 ജീവനക്കാരും ആറായിരത്തോളം കന്നുകാലികളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 

ബുധനാഴ്ച രാത്രിയോടെ ശക്തമായ കാറ്റിനെത്തുടര്‍ന്ന് തെക്കന്‍ ചൈനക്കടലില്‍ വെച്ച് കപ്പലിന്റെ എന്‍ജിന്‍ തകരാറിലായി. ഇതോടെ കടല്‍ക്ഷോഭത്തില്‍ പെട്ട്  കപ്പല്‍ മുങ്ങുകയുമായിരുന്നു. ഒരു ജീവനക്കാരനെ മാത്രമേ ജാപ്പനീസ് തീരസേനയ്ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളൂ. ഫിലിപ്പീന്‍സ് സ്വദേശിയായ സെറെനോ എഡ്വാറൊഡോ(45) ആണ് രക്ഷപ്പെട്ടത്.

മേസാക് ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് അപകടത്തിന് കാരണമായത്. എന്‍ജിന്‍ തകരാറിലായതോടെ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ എല്ലാവര്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, വെള്ളത്തില്‍ ചാടിയശേഷം ആരെയും കണ്ടില്ലെന്ന് സെറെനോ പറഞ്ഞു. 
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

മൂന്നു കപ്പലുകളും അഞ്ച് വിമാനങ്ങളും നീന്തല്‍വിദഗ്ധരും രക്ഷാപ്രവര്‍ത്തത്തിന്റെ ഭാഗമാവുന്നു. കപ്പലിലുണ്ടായിരുന്ന 39 ജീവനക്കാരും ഫിലിപ്പീന്‍സില്‍നിന്നുള്ളവരാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നാണ് ബാക്കിയുള്ളവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21