പ്രതീകാത്മക ചിത്രം ഫയൽ
World

ജപ്പാനിൽ വൻ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ജപ്പാനിലെ ക്യുഷി മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഹ്യൂ​ഗ- നാഡ കടലിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 36 കിലോ മീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നു ജപ്പാൻ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

നാശനഷ്ടമോ, ആളപായമോ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തു പലയിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നു മുന്നറിയിപ്പിൽ പറയുന്നു. ആളുകൾക്ക് ജാ​ഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

മേഖലയിലെ രണ്ട് ബീച്ചുകളിൽ ഏതാണ്ട് 20 സെന്റി മീറ്റർ നീളമുള്ള രണ്ട് ചെറിയ സുനാമി തിരകൾ അടിച്ചതായി കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. നിലവിൽ കടൽ ശാന്തമാണെന്നും കപ്പൽ സർവീസുകളും ​ഗതാ​ഗതവും മുടക്കമില്ലാതെ തുടരുന്നതായും ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

തുണിയിൽ ചായക്കറ പുരണ്ടോ? വീട്ടിൽ തന്നെയുണ്ട് മാർ​ഗം

പ്ലീസ്, എന്തായാലും വന്ന് കളിക്കണം! ബിസിസിഐക്ക് കത്തയച്ച് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

പനീർ ആരൊക്കെ ഒഴിവാക്കണം?

ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മിക ഉത്തരവാദിത്വമില്ല, സര്‍ക്കാര്‍ ജനങ്ങളുടെ പണം ശേഖരിച്ച് പാഴാക്കുന്നു: കല്‍പ്പറ്റ നാരായണന്‍

SCROLL FOR NEXT