പ്രതീകാത്മക ചിത്രം 
World

കുട്ടികൾക്ക് ഉറങ്ങണം, ബ​ഹളം ഉണ്ടാക്കരുതെന്ന് പറ‍ഞ്ഞു; അഞ്ച് പേരെ വെടിവച്ചു കൊന്നു

കൂട്ടക്കൊലയിൽ നിന്നു രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഇവരുടെ മുകളിൽ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് രണ്ട് സത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: എട്ട് വയസുള്ള കുട്ടിയുൾപ്പെടെ ഒരു വീട്ടിലെ അഞ്ച് പേരെ അയൽവാസി വെടിവച്ചു കൊന്നു. അമേരിക്കയിലെ ടെക്സസിലാണ് ഞെട്ടിക്കുന്ന സംഭവം. ബഹളം വയ്ക്കുന്നത് നിർത്തണമെന്നു പറഞ്ഞതിൽ പ്രകോപിതനായാണ് അക്രമി വെടിയുതിർത്തത്. ഹോണ്ടുറാസ് സ്വദേശികളാണ് മരിച്ചത്. 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾക്ക് ഉറങ്ങണമെന്നും ബഹളമുണ്ടാക്കുന്നത് നിർത്തണമെന്നും വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ സ്വന്തം സ്ഥലത്തു നിന്ന് ഇഷ്ടമുള്ളതു ചെയ്യുമെന്ന് വെല്ലുവിളിച്ചാണ് ഇയാൾ വെടിയുതിർത്തത്. മൃതദേഹങ്ങൾ കിടപ്പു മുറിയിൽ ചിതറിക്കിടന്ന നിലയിലാണ് കണ്ടെത്തിയത്. 

കൂട്ടക്കൊലയിൽ നിന്നു രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഇവരുടെ മുകളിൽ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് രണ്ട് സത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളെ രക്ഷിക്കാൻ ഇരുവരും ശ്രമിച്ചതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. എല്ലാവരുടേയും തലയ്ക്കാണ് വെടിയേറ്റത്. 

അക്രമി ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഥുരയില്‍ ബോട്ടപകടം, പത്ത് മരണം; കാണാതായവര്‍ക്കായി തെരച്ചില്‍

അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവര്‍ തെന്നിമാറി; ബസിനടിയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

സ്റ്റേഡിയത്തിലെ അതേ ആവേശം അറിയാം; 'ഐപിഎൽ ഫാൻ പാർക്ക്' പുതുപ്പള്ളിയിലും!

ഗള്‍ഫിലെ എസ്എസ്എല്‍സി പരീക്ഷ വേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാന്‍ തീരുമാനം

​ഗുവാഹത്തിയിൽ മഴ; ഐപിഎല്ലിലെ 'റോയൽ' പോര് വൈകുന്നു

SCROLL FOR NEXT