വാഹന പരിശോധന നടത്തുന്ന ശ്രീലങ്കന്‍ സൈന്യം, എപി 
World

ഡീസലിനായി ക്യൂ നിന്നത് 5 ദിവസം, ശ്രീലങ്കയില്‍ 63കാരനായ ട്രക്ക് ഡ്രൈവര്‍ മരിച്ചു

പെട്രോളിനായി ക്യൂ നിൽക്കുന്നതിന് ഇടയിൽ ശ്രീലങ്കയിൽ ജീവൻ നഷ്ടമാവുന്നവരുടെ എണ്ണം പത്തായി

Author : സമകാലിക മലയാളം ഡെസ്ക്


കൊളംബോ: ഇന്ധനത്തിന് വേണ്ടി അഞ്ച് ദിവസം പമ്പിൽ ക്യൂ നിന്നയാൾ മരിച്ചു. ശ്രീലങ്കയുടെ പശ്ചിമ പ്രവിശ്യയിലെ ഒരു പെട്രോൾ പമ്പിലാണ് 63കാരനായ ട്രക്ക് ഡ്രൈവർ മരിച്ചത്. ഇതോടെ പെട്രോളിനായി ക്യൂ നിൽക്കുന്നതിന് ഇടയിൽ ശ്രീലങ്കയിൽ ജീവൻ നഷ്ടമാവുന്നവരുടെ എണ്ണം പത്തായി. 

ക്യൂ നിൽക്കുന്ന വാഹനങ്ങളിൽ ഒന്നിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യൂ നിൽക്കുന്നതിന് ഇടയിൽ മരിച്ച 10 പേരിൽ എല്ലാവരും തന്നെ 43 വയസിനും 84 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ഹൃദയാഘാതമാണ് ഇതിൽ ഭൂരിഭാഗം പേരുടേയും മരണകാരണമെന്ന് ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. 

ഒരാഴ്ച മുൻപും ശ്രീലങ്കയിൽ സമാനമായ മരണം ഉണ്ടായിരുന്നു. പനദുരയിലെ പെട്രോൾ സ്റ്റേഷനിൽ മണിക്കൂറുകളോളം വരി നിൽക്കുന്നതിനിടെ 53 കാരനായ ഒരാളും മരിച്ചിരുന്നു. ഓട്ടോറിക്ഷയിൽ ക്യൂവിൽ നിൽക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT