World

വാട്സ് ആപ്പ് വഴി സ്ത്രീക്കെതിരെ അധിക്ഷേപം, യുഎഇയിൽ യുവാവിന് വൻ തുക പിഴയിട്ട് കോടതി

ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: വാട്സ് ആപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ സ്ത്രീയുടെ ഫോണിലേക്കയച്ച യുവാവിന് വൻ തുക പിഴ വിധിച്ച് അബുദാബി കോടതി. 2,70,000 ദിർഹം(അരക്കോടിയിലധികം ഇന്ത്യൻ രൂപ) ആണ് പിഴവിധിച്ചത്. 

ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.  ഇന്റർനെറ്റിലൂടെ അപകീർത്തിപ്പെടുത്തുന്നതിന്  2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെയാണ് യുഎഇയിൽ പിഴ. ലഭിച്ച സന്ദേശങ്ങൾ സഹിതം ഹാജരാക്കിയാണ് അറബ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം പൂർത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറി. പിന്നാലെ കേസ് പരിഗണിച്ച കോടതി, യുവാവിന് 2,50,000 ദിർഹം പിഴ ശിക്ഷ വിധിച്ചു. 

താൻ നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് നഷ്‍ടപരിഹാരം തേടി യുവതി സിവിൽ കേസ് ഫയൽ ചെയ്‍തു. ഈ കേസിൽ 20,000 ദിർഹം യുവതിക്ക് നഷ്‍ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. എന്നാൽ കൂടുതൽ നഷ്‍ടപരിഹാരം തേടി യുവതി, മേൽക്കോടതിയെ സമീപിച്ചെങ്കിലും  കോടതി അംഗീകരിച്ചില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍