World

കനത്ത മഴ; സുഡാനില്‍ അണക്കെട്ട് തകര്‍ന്നു, നാല് മരണം, നിരവധിപ്പേര്‍ ഒലിച്ചു പോയി

കാണാതായവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: കനത്ത മഴയെത്തുടര്‍ന്ന് കിഴക്കന്‍ സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ഒലിച്ചുപോയി. അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

അതേസമയം മരണ സംഖ്യയും കൃത്യമല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 60 പേരെങ്കിലും മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍-തഗീര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അണക്കെട്ട് പൊട്ടിയതില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT