തെരേസ ചച്ചൂല/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
World

സമൂഹ മാധ്യമ ഇൻ‌ഫ്ളുവൻസറെ എട്ടുവയസുകാരിയായ മകളുടെ മുന്നിലിട്ട് വെടിവെച്ചു കൊലപ്പെടുത്തി; സ്വയം ജീവനൊടുക്കി ഭര്‍ത്താവ്

33 കാരിയായ തെരേസ ചച്ചൂലയെ ഭര്‍ത്താവ് തലയില്‍ വെടിവെച്ചാണ് കൊന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹവായ്:  അമേരിക്കയിലെ ഹവായിയില്‍ സമൂഹമാധ്യമ ഇൻ‌ഫ്ളുവൻസറെ മകളുടെ മുന്നിലിട്ട് കൊന്നതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. 33 കാരിയായ തെരേസ ചച്ചൂലയെ ഭര്‍ത്താവ് തലയില്‍ വെടിവെച്ചാണ് കൊന്നത്. സ്വന്തം പിതാവ് തന്നെയാണ് അമ്മയെ വെടിവച്ചതെന്ന് എട്ടുവയസുകാരിയായ മകള്‍ പൊലീസിനോടു പറഞ്ഞു. 

വെള്ളിയാഴ്ച രാവിലെ പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് തെരേസയെ 44കാരനായ ഭര്‍ത്താവ് ജാസണ്‍ വെടിവച്ചു കൊന്നത്. വടിവെച്ചതിന് ശേഷം സംഭവ സ്ഥലത്തു നിന്ന് ജാസണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് സ്വയം വെടിവെച്ചത്. 

ഏറെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. ഭര്‍ത്താവില്‍നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരേസ നല്‍കിയ ഹര്‍ജിയില്‍ കോടതി കഴിഞ്ഞ ദിവസം അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാസണ്‍ ഭാര്യയെ വെടിവച്ചു കൊന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT