ചിത്രം: എപി 
World

കുടുങ്ങിക്കിടക്കുന്നത് അഞ്ഞൂറോളംപേര്‍; വ്യോമസേന വിമാനം കാബൂളില്‍

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാന്‍ പ്രത്യേക വ്യേമസേന വിമാനം കാബൂളിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും നയതന്ത്ര പ്രതിനിധികളേയും തിരിച്ചെത്തിക്കാന്‍ പ്രത്യേക വ്യേമസേന വിമാനം കാബൂളിലെത്തി. വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തിങ്കളാഴ്ച വൈകുന്നേരത്തോടെ കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങി.

നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം ഇന്ത്യാക്കാര്‍ കാബൂളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അഫ്ഗാനിലുള്ള ഇന്ത്യന്‍ സംഘത്തിന് വ്യോമസേനയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഇന്നുരാത്രിയോടെ ഇന്ത്യന്‍ സംഘവുമായുള്ള വ്യോമസേനാ വിമാനം ഡല്‍ഹിയിലേത്തിയേക്കും. 

അഫ്ഗാനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരേയും മടക്കിക്കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വാണിജ്യ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന മുറയ്ക്ക് ഒഴിപ്പിക്കല്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയുടെ ഭാവി പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നു ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി