കാറിന്റെ ഡോറില്‍ തട്ടി ബൈക്ക് യാത്രക്കാരന്‍ ട്രക്കിന്റെ അടിയിലേക്ക്, സ്‌ക്രീന്‍ഷോട്ട്‌ 
World

അശ്രദ്ധ വരുത്തിവച്ച അപകടം!, ബൈക്ക് യാത്രക്കാരന്‍ ട്രക്കിന്റെ അടിയിലേക്ക്; ഒടുവില്‍- വീഡിയോ 

തന്‍സു യെഗന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റോഡില്‍ വാഹനം ഓടിക്കുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. നമ്മള്‍ ശ്രദ്ധിച്ച് വാഹനം ഓടിച്ചത് കൊണ്ട് മാത്രം കാര്യമില്ല. മറ്റുള്ളവര്‍ കൂടി ശ്രദ്ധയോടുകൂടി വാഹനം ഓടിച്ചാലെ അപകടം ഒഴിവാക്കാന്‍ സാധിക്കൂ. ഇപ്പോള്‍ മറ്റൊരാളുടെ അശ്രദ്ധ കൊണ്ട് ഒരു ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

തന്‍സു യെഗന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഒരു ട്രക്കിനെ മറികടന്ന് വരികയാണ് ബൈക്ക് യാത്രക്കാരന്‍. ഈസമയത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡോര്‍ പിറകിലേക്ക് നോക്കാതെ ഒരാള്‍ അലക്ഷ്യമായി തുറക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ ട്രക്കിന്റെ അടിയിലേക്ക് വീണു. എന്നാല്‍ യാത്രക്കാരന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ട്രക്ക് നിര്‍ത്തിയതും ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു. ട്രക്കിന്റെ അടിയില്‍ നിന്ന് യാത്രക്കാരന്‍ കാര്യമായ പരിക്കുകള്‍ ഒന്നുമില്ലാതെ എഴുന്നേറ്റ് വരുന്നത് കാഴ്ചക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT