വിഡിയോ സ്ക്രീൻഷോട്ട് 
World

വാലന്റൈൻസ് ഡേയ്ക്കുള്ള പെർഫെക്ട് ​ഗിഫ്റ്റ്, ഫൈസർ വാക്സിന്റെ ഒരു ഡോസ്! വൈറലായി പരസ്യം 

'തികഞ്ഞ സമ്മാനത്തിന്റെ ഒരു ഷോട്ട്' എന്നാണ് ഫൈസർ വാക്സിനെ പരസ്യത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയദിനവും കോവിഡ് വാക്സിനേഷനും ബന്ധപ്പെടുത്തിയുള്ള ഒരു പരസ്യമാണ് ഇന്റർനെറ്റിൽ തരം​ഗമാകുന്നത്. അമേരിക്കയിലെ പ്രശസ്തനായ ടിവി അവതാരകൻ ജിമ്മി കിമ്മലിന്റെ ജിമ്മി കിമ്മൽ എന്ന ഷോയിലാണ് ഈ പരസ്യം ആദ്യം പ്രത്യക്ഷപ്പെട്ടത്. വാലന്റൈൻസ് ഡേയ്ക്കുള്ള 'തികഞ്ഞ സമ്മാനത്തിന്റെ ഒരു ഷോട്ട്' എന്നാണ് ഫൈസർ വാക്സിനെ പരസ്യത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 

ഒരു വ്യക്തി തന്റെ പങ്കാളിയോട് പ്രണയം തുറന്നുപറയുന്ന രം​ഗങ്ങളാണ് പരസ്യത്തിലുള്ളത്. റോസാപ്പൂക്കളും ചോക്ലേറ്റും മോതിരവുമൊക്കെ നൽകുന്നതിന് പകരം കോവിഡ് 19 വാക്സിന്റെ ഒരു ഡോസ് നൽകിയാണ് പ്രപ്പോസൽ. "അവളുടെ ആരെങ്കിലും ആകുന്നതിന് പകരം അവളുടെ ആന്റീബോഡി ആകൂ" എന്ന പരസ്യത്തിലെ വാചകമാണ് ഏറ്റവുമധികം ശ്രദ്ധനേടിയിരിക്കുന്നത്. 

കോവിഡ് -19 വാക്സിൻ കുത്തിവയ്പ്പെടുക്കാൻ ആളുകളെ പ്രചോദിപ്പിക്കുകയാണ് പരസ്യം. വീഡിയോ വൈറലായതിന് പിന്നാലെ ആനന്ദ് മഹീന്ദ്ര അടക്കമുള്ളവരാണ് ഇത് പങ്കുവച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT