എയർ ആംബുലൻസ്  എഐ ചിത്രം
World

യാത്രയ്ക്കിടെ ആകാശത്ത് എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നു, ധാക്കയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം

എയർ ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്‍ക്കത്ത: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതയ്ക്ക് ദാരുണാന്ത്യം. എയര്‍ ആംബുലന്‍സ് അടിയന്തിരമായി ബംഗ്ലാദേശിലെ ധാക്ക ഹസ്രത്ത് ഷാഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയായിരുന്നു സംഭവം. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടതെന്ന് ബംഗ്ലാദേശി വാര്‍ത്താ മാധ്യമമായ ബിഎസ്എസ് ന്യൂസ് ഏജന്‍സി അറിയിച്ചു.

56 വയസ്സുകാരിയായ അഞ്ജന ഭൗമിക് എന്ന രോഗിയെ കുര്‍മിറ്റോള മള്‍ട്ടികെയര്‍ സ്‌പെഷ്യലൈസ്ഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍, ഒരു രോഗി, ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ ജീവനക്കാരന്‍, രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. എയർ ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.

Air ambulance door opens mid-air, Indian woman dies after emergency landing in Dhaka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

എൽഡിഎഫ് സർക്കാരിന്റെ മദ്യനയം തിരുത്തും: പുതിയ മദ്യനയം നവംബറോടെ

അസ്ഹറുദ്ദീൻ 139, സച്ചിൻ 112! രഞ്ജിയിൽ കേരളത്തിന് മികച്ച സ്‌കോര്‍

മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം; 'വിസില്‍' ഉയരുന്നു

ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് പ്രസംഗിച്ചതിന് പിന്നാലെ തലയിലേക്ക് ഭീമൻ കുരിശുരൂപം വീണു; കുർബാനയ്ക്കിടെ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം