Ajman court orders deportation of suspects who extorted money by pretending to be police file
World

പൊലീസാണെന്ന വ്യാജേന പണം തട്ടിയെടുത്തു ; പ്രതികളെ നാടുകടത്താൻ ഉത്തരവിട്ട് അജ്മാൻ കോടതി

ഈ സമയം തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതി പരാതിക്കാരന്റെയും,മറ്റുള്ളവരുടെയും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ഫോ​ണും കൈ​ക്ക​ലാ​ക്കി. വാ​ഹ​ന​ത്തി​ൽ​ നി​ന്ന്​ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് മറ്റൊരു കാറിലേക്ക് മാറ്റിയ ശേഷം സംഘം അവിടെ നിന്ന് രക്ഷപെടുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

അജ്മാൻ: പൊലീസാണെന്ന വ്യാജേന നാ​ല് ല​ക്ഷം ദി​ർ​ഹം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് അജ്‌മാൻ കോടതി. മൂ​ന്ന് ​വ​ർ​ഷം ത​ട​വും മോ​ഷ്ടി​ച്ച തു​കയ്ക്ക് തുല്യ​മാ​യ തു​ക പിഴയായി നൽകണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. ശി​ക്ഷാ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ഏ​ഴ് പ്ര​തി​ക​ളെ നാ​ട് കടത്തണമെന്നും കോടതി വിധിയിലുണ്ട്.

നാ​ലു ല​ക്ഷം ദി​ർ​ഹ​മി​ന്​ പ​ക​ര​മാ​യി യു.​എ​സ്​ ഡോ​ള​ർ ന​ൽ​കാ​മെ​ന്ന് പറഞ്ഞ് ഒരു സംഘം ആളുകൾ പരാതിക്കാരനെ സമീപിച്ചു. ഈ പണം കൈമാറാൻ ശ്രമിക്കുന്നതിനെയാണ് അ​റ​ബ് വം​ശ​ജ​രാ​യ മൂ​ന്നു​പേ​ർ പൊലീസുദ്യോഗസ്ഥർ എന്ന വ്യജേന ഇവരുടെ കാർ തടഞ്ഞു നിർത്തി പരിശോധിച്ചത്. തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന ​പരാതിക്കാരനെയും മറ്റ് മൂ​ന്നു പേ​രെ​യും പു​റ​ത്തി​റ​ക്കി നിർത്തി.

ഈ സമയം തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതി പരാതിക്കാരന്റെയും,മറ്റുള്ളവരുടെയും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ഫോ​ണും കൈ​ക്ക​ലാ​ക്കി. വാ​ഹ​ന​ത്തി​ൽ​ നി​ന്ന്​ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് മറ്റൊരു കാറിലേക്ക് മാറ്റിയ ശേഷം സംഘം അവിടെ നിന്ന് രക്ഷപെടുകയായിരുന്നു.

പ​ണം ന​ഷ്ട​പ്പെ​ട്ട യു​വാ​വ്​ ഉടൻ തന്നെ അ​ജ്​​മാ​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊലീസ് നടത്തിയ അ​ന്വേ​ഷ​ണത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുകയും നഷ്ടപ്പെട്ട പ​ണ​ത്തി​ന്റെ ഭൂ​രി​ഭാ​ഗ​വും കണ്ടെത്തുകയും ചെയ്തു. മോഷ്ടിച്ച പണത്തിൽ നിന്നും 63,000 ദിർഹം പ്രതികൾ വിദേശത്തേക്ക് അയച്ചതായാണ് വിവരം.

പിന്നീട് തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ പരാതിക്കാരൻ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. കേ​സി​ൽ മൂ​ന്ന്​ ദൃ​ക്സാ​ക്ഷി​ക​ളും കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. പ്രതികൾ കു​റ്റ​കൃ​ത്യം ചെയ്തത് കൃത്യമായ പദ്ധതിയോടെയാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതോടെയാണ് പ്രതികൾക്ക് കടുത്ത ശിക്ഷ കോടതി വിധിച്ചത്.

Ajman court orders deportation of suspects who extorted money by pretending to be police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT