പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ വിസ മാറ്റാത്തിന് അനുമതി പ്രതീകാത്മക ചിത്രം
World

പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ വിസ മാറ്റത്തിന് അനുമതി

വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരെ രാജ്യത്തിന് അകത്തു നിന്നുതന്നെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുമതി. നിലവിലെ സ്‌പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ മാസം 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് വിസ മാറ്റത്തിന് അവസരം. ]

വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരെ രാജ്യത്തിന് അകത്തു നിന്നുതന്നെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക വ്യവസ്ഥകളോടെ മാത്രമായിരിക്കും സ്വകാര്യ മേഖലയിലേക്ക് മാറാന്‍ കഴിയുകയെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

നിലവിലെ തൊഴിലുടമയില്‍ നിന്ന് അംഗീകാരം നേടുക, നിലവിലെ തൊഴിലുടമയുമായി ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താമസ കാലയളവ്, ട്രാന്‍സ്ഫര്‍ ഫീ 50 ദിനാര്‍ (ഏകദേശം 600 ദിര്‍ഹം) എന്നിവയാണ് പ്രധാനമായ വ്യവസ്ഥകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിലവിലെ തൊഴിലുടമയുമായുള്ള സേവന കാലയളവിന്റെ ഓരോ വര്‍ഷത്തിനും 10 ദിനാര്‍ അധികമായി ഈടാക്കും. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹിന്റെ ഓഫീസാണ് പുതിയ വീസ ചട്ടങ്ങള്‍ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?