An American F-15 fighter jet has crashed in Kuwait, with both pilots reported safe screen grab
World

അമേരിക്കന്‍ എഫ് 15 യുദ്ധ വിമാനം കുവൈത്തില്‍ തകര്‍ന്നു വീണു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

പൈലറ്റുമാര്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: അമേരിക്കന്‍ എഫ്15 യുദ്ധ വിമാനം കുവൈത്തില്‍ തകര്‍ന്നുവീണു. എന്നാല്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നതാണോ എന്നതില്‍ വ്യക്തതയില്ല. അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. പൈലറ്റുമാര്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് അലി ലാരിജാനിയുടെ പ്രതികരണം. അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ കുഴപ്പത്തിലേക്ക് എത്തിച്ചുവെന്നും ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു. കൂടുതല്‍ അമേരിക്കന്‍ സൈനികരുടെ ജീവന്‍ നഷ്ടമാകുന്നതിനെക്കുറിച്ച് ട്രംപ് ആശങ്കപ്പെടുകയാണെന്ന് അലി ലാരിജാനി പറഞ്ഞു.

അമേരിക്ക ആദ്യം എന്ന സ്വയം നിര്‍മിച്ച മുദ്രാവാക്യത്തെ ട്രംപ് ഇസ്രായേല്‍ ആദ്യം ആക്കി മാറ്റി. ഇസ്രയേലിന്റെ അധികാരക്കൊതിക്കായി അമേരിക്കന്‍ സൈനികരെ ബലിയര്‍പ്പിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

An American F-15 fighter jet has crashed in Kuwait, with both pilots reported safe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കറുത്ത പുകമൂടി ദുബൈയുടെ ആകാശം, ആശങ്ക നിറച്ച് സാറ്റലൈറ്റ് ചിത്രങ്ങള്‍

ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, അമേരിക്കയുമായി ഒരു ചര്‍ച്ചയുമില്ല: ഇറാന്‍

'എന്റെ ചോദ്യം കേട്ട് വിജയ് മുഖത്തേക്ക് നോക്കി ഒരു ചിരി'; ഷൈൻ ടോം ചാക്കോ‌ പറയുന്നു

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്

യുഎഇയിലെ ആമസോണ്‍ ഡേറ്റാ സെന്ററിന് നേരെ ആക്രമണം: തീപിടിത്തം, പ്രവര്‍ത്തനം നിര്‍ത്തി

SCROLL FOR NEXT