യുവതിയുടെ മുഖത്തേയ്ക്ക് സൂപ്പ് വലിച്ചെറിയുന്ന ദൃശ്യം 
World

മാനേജരുടെ മുഖത്ത് സൂപ്പ് വലിച്ചെറിഞ്ഞ് യുവതി - വീഡിയോ 

അമേരിക്കയിൽ റെസ്റ്റോറന്റ് മാനേജരുടെ മുഖത്തേക്ക് പാത്രം നിറയെ സൂപ്പ് എറിഞ്ഞ് യുവതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: അമേരിക്കയിൽ റെസ്റ്റോറന്റ് മാനേജരുടെ മുഖത്തേക്ക് പാത്രം നിറയെ സൂപ്പ് എറിഞ്ഞ് യുവതി.  ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറില്‍ ചൂടുള്ള സൂപ്പ് നല്‍കിയതില്‍ പരാതിയുമായാണ് യുവതി ടെക്സസിലെ മെക്സിക്കന്‍ റെസ്റ്റോറന്റിൽ എത്തിയത്.

അമേരിക്കയിലെ ടെക്സസിലാണ് സംഭവം.സൂപ്പുമായെത്തിയ യുവതി മാനേജരുമായി തര്‍ക്കിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.24 കാരിയായ മാനേജര്‍ പരാതിക്കാരിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി അപ്രതീക്ഷിതമായി പാത്രത്തിന്റെ അടപ്പുതുറന്ന് സൂപ്പ് മുഖത്തേക്കൊഴിക്കുകയായിരുന്നു. എന്നാൽ സൂപ്പിന്റെ ചൂടാറിയതിനാല്‍ മാനേജര്‍ക്ക് മുഖത്തിന് പൊള്ളലേറ്റില്ല. എന്നാല്‍ എരിവുള്ള സൂപ്പായതിനാല്‍ കണ്ണിനും മൂക്കിനും അസ്വസ്ഥ ഉണ്ടായി.

പരാതിക്കാരിക്ക് പണം തിരികെ നല്‍കാമെന്നും അല്ലെങ്കില്‍ സൂപ്പ് മാറ്റി നല്‍കാമെന്നും ഉറപ്പുനല്‍കിയിട്ടും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് കുടുംബങ്ങളുടെയും കുട്ടികളുടെയുമൊക്കെ മുന്നില്‍ വച്ച് യുവതി  പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് മാനേജര്‍ പറയുന്നത്. ഒടുവില്‍ ശാന്തയായില്ലെങ്കില്‍ പൊലിസിനെ വിളിക്കേണ്ടി വരുമെന്ന് അറിയിച്ചപ്പോഴായിരുന്നു ആക്രമണം മാനേജരുടെ പരാതിയില്‍ ടെക്സസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍