പ്രതീകാത്മക ചിത്രം 
World

കാലിഫോര്‍ണിയയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; ഈ മാസം നടക്കുന്ന ആറാമത്തെ ആക്രമണം

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്; കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ വീണ്ടും വെടിവയ്പ്പ്. ആക്രമത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ബെവറി ക്രസ്റ്റിലെ ആഡംബര ഭവനത്തിലാണ് വെടിവയ്പ്പ് നടന്നത്. ഈ മാസം കാലിഫോര്‍ണിയയില്‍ നടക്കുന്ന ആറാമത്തെ വെടിവെപ്പാണ് ഇത്. 

ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. മൂന്നു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് ലോസ് ആഞ്ചലസ് പൊലീസ് പറഞ്ഞു. വാഹനത്തിന് ഉള്ളിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 

കഴിഞ്ഞ ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ് നടത്തിയ ഹ്യു കാന്‍ ട്രാന്‍ (72) സ്വയം വെടിയുതിര്‍ത്തു മരിക്കുകയും ചെയ്തു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവയ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും