പ്രതീകാത്മക ചിത്രം 
World

തായ്‌ലാന്റില്‍ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്; 31പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ടെന്ന് തായ്‌ലാന്റ് പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്


ബാങ്കോക്: തായ്‌ലാന്റിലെ ഡേ കെയര്‍ സെന്ററില്‍ വെടിവെപ്പ്. 31പേര്‍ കൊല്ലപ്പെട്ടു. തായ്‌ലാന്റിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ടെന്ന് തായ്‌ലാന്റ് പൊലീസ് അറിയിച്ചു. 

മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. വെടിവെച്ചതിന് ശേഷം രക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. 

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തായ്‌ലാന്റ് പ്രധാനമന്ത്രി രാജ്യത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തായ്‌ലാന്റില്‍ ഇത്തരത്തിലുള്ള അക്രമ സംഭവങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ 2020ല്‍ നാല് ഇടങ്ങളിലായി ഒരു സൈനികന്‍ നടത്തിയ വെടിവെപ്പില്‍ 29 പേര്‍ കൊല്ലപ്പെടുകയും 57പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT