Earthquake 
World

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഒമ്പത് മരണം; 15 പേര്‍ക്ക് പരിക്ക്, ഡല്‍ഹിയിലും പ്രകമ്പനം

ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചതായും 15 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 160 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചതായും 15 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയില്‍ ഡല്‍ഹിയിലും ഉണ്ടായി. 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. അടുത്തിടെ അഫ്ഗാനിസ്ഥാനിലും ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍-യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ ചലനമാണ് ഭൂചലനത്തിന് കാരണമാവുന്നതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ നേരിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 3.27നും 4.39നുമുണ്ടായ ഭൂചലനത്തില്‍ റിക്ടെര്‍ സ്‌കെയിലില്‍ 4.0, 3.3 തീവ്രതകള്‍ രേഖപ്പെടുത്തി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

At least nine killed as 6.0 magnitude earthquake strikes eastern Afghanistan region

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT