പ്രതീകാത്മക ചിത്രം 
World

കുട്ടികളുടെ ശരീരത്തില്‍ രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു; മലയാളി യുവതി ബ്രിട്ടനില്‍ അറസ്റ്റില്‍

ഗുരുതരാവസ്ഥയിലുള്ള കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മക്കളുടെ ശരീരത്തില്‍ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി യുവതി ബ്രിട്ടനില്‍ അറസ്റ്റിലായി. ഈസ്റ്റ് സസെക്‌സ് ഹണ്ടേഴ്‌സ് വേയില്‍ താമസിക്കുന്ന നഴ്‌സായ ജിലു മോള്‍ ജോര്‍ജ് (38) ആണ് അറസ്റ്റിലായത്.

ഗുരുതരാവസ്ഥയിലുള്ള കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികളെയാണ് ജിലുമോള്‍ രാസവസ്തു കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. ജിലുവിന്റെ ഭര്‍ത്താവ് നാട്ടിലാണ്.

കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനും യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബ്രൈറ്റൺ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവതിയെ കോടതി റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21