ബംഗ്ലാദേശില്‍ ബോട്ടില്‍ കപ്പലിടിക്കുന്ന ദൃശ്യം 
World

നിറയെ യാത്രക്കാരുള്ള ബോട്ടില്‍ കപ്പലിടിച്ചു; ഫെറി മുങ്ങുന്ന നടുക്കുന്ന ദൃശ്യം

ബംഗ്ലാദേശില്‍ കപ്പല്‍ ഇടിച്ച് യാത്രാബോട്ട് മുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ കപ്പല്‍ ഇടിച്ച് യാത്രാബോട്ട് മുങ്ങി. ആറിലധികം പേര്‍ അപകടത്തില്‍ മരിച്ചതായും നൂറിലധികം ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഞായറാഴ്ച ധാക്കയ്ക്ക് സമീപം ശീതലക്ഷ്യ നദിയിലാണ് സംഭവം. എം വി രൂപോഷി- 9 ചരക്കുകപ്പലാണ് യാത്രാ ബോട്ടായ എം വി അഫ്‌സറുദ്ദീനില്‍ ഇടിച്ചത്. 

ഇടിച്ചശേഷവും യാത്രാബോട്ടിനെ വലിച്ചിഴച്ച് ചരക്കുകപ്പല്‍ നീങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുറച്ചുദൂരം പോയ ശേഷം യാത്രാബോട്ട് മുങ്ങുകയായിരുന്നു. അപകടം നടന്ന് ഉടന്‍ തന്നെ യാത്രാബോട്ടില്‍ നിന്ന് യാത്രക്കാര്‍ നദിയിലേക്ക് ചാടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ബോട്ട് വെള്ളത്തില്‍ മുങ്ങിയ ശേഷമാണ് കപ്പല്‍ നിര്‍ത്തിയത്. യാത്രാ ബോട്ടുമായി കൂട്ടിയിടിക്കുന്ന സമയത്ത് തൊട്ടരികിലുള്ള ബോട്ടുകളിലെ ആളുകള്‍ ഒച്ചവെച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT