ഏൽസ് ബിയാലിയാറ്റ്‌സ്കി/ ചിത്രം ട്വിറ്റർ 
World

നൊബേൽ പുരസ്‌കാര ജേതാവ് ഏൽസ് ബിയാലിയാറ്റ്‌സ്കിക്ക് 10 വർഷം തടവ്

2021ലാണ് ബിയാലിയാറ്റ്‌സ്കിയെയും സഹപ്രവർത്തകരും അറസ്റ്റിലാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മിൻസ്ക്. സമാധാനത്തിന് നൊബേൽ പുരസ്‌കാരം നേടിയ ഏൽസ് ബിയാലിയാറ്റ്‌സ്കിക്ക് 10 വർഷം തടവുശിക്ഷ. ബെലാറൂസിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മനുഷ്യാവകാശ പ്രസ്ഥാനം 'വിയാസ്ന'യുടെ സ്ഥാപകനുമാണ് അദ്ദേഹം. സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാമ്പത്തിക, നിയമസഹായം നൽകിയെന്നതാണ് കുറ്റം. 2021ലാണ് ബിയാലിയാറ്റ്‌സ്കിയെയും സഹപ്രവർത്തകരും അറസ്റ്റിലാകുന്നത്. തടവിൽ കഴിയുമ്പോഴായിരുന്നു അദ്ദേഹത്തിന് നൊബേൽ പുരസ്‌കാരം ലഭിച്ചത്. 

2020ലാണ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയ്ക്കെതിരെ നടന്ന ദേശീയ പ്രക്ഷോഭങ്ങളിൽ പൊട്ടിപുറപ്പെട്ടത്. ഒരു വർഷം നീണ്ടു നിന്ന പോരാട്ടത്തിൽ നിവധിയാളുകൾ തടവിലായിട്ടുണ്ട്. അതേസമയം ശിക്ഷ ഞെട്ടിക്കുന്നതാണെന്നും അനീതിക്കെതിരെ പോരാടാൻ ബിയാലിയാറ്റ്സ്കിക്ക് എല്ലാ സഹായവും നൽകുമെന്നും പ്രതിപക്ഷനേതാവ് സ്വറ്റ്​ലാന സിഖാനോസ്ക്യ പ്രതികരിച്ചു.

അഭിഭാഷകൻ കൂടിയായ ഏൽസ് ബിയാലിയാറ്റ്സ്കി 1980 കളുടെ മധ്യത്തിൽ സോവിയറ്റ ഭരണകാലത്ത് ബെലാറൂസിൽ ഉയർന്നുവന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT