നൈജീരിയയിലെ അനധികൃത എണ്ണ ശുചീകരണശാലയിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു

നൈജർ ഡെൽറ്റ മേഖലയിൽ പ്രവർത്തിക്കുന്ന എണ്ണ ശുചീകരണശാലയിൽ സ്ഫോടനം
നൈജീരിയയിലെ അനധികൃത എണ്ണ ശുചീകരണശാലയിൽ സ്ഫോടനം/ ചിത്രം പിടിഐ
നൈജീരിയയിലെ അനധികൃത എണ്ണ ശുചീകരണശാലയിൽ സ്ഫോടനം/ ചിത്രം പിടിഐ

മൈദു​ഗുരി: നൈജീരിയയിലെ അനധികൃത എണ്ണ ശുചീകരണശാലയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ മരിച്ചു. നൈജർ ഡെൽറ്റ മേഖലയിൽ പ്രവർത്തിക്കുന്ന എണ്ണ ശുചീകരണശാലയിലാണ് സ്ഫോടനം. വെള്ളിയാഴ്ച വൈകിട്ടാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

ബസിൽ കൊണ്ടു വന്ന ക്രൂഡ് ഓയിൽ നിറയ്ക്കുന്നതിനിടെ ​ഡ്രൈവർ എഞ്ചിൻ ഓൺ ചെയ്‌തതാണ് തീപിടിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ബസിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരുമാണ് മരിച്ചത്. 

ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാണ് നൈജീരിയ. തെക്കൻ മേഖലയിൽ ഇത്തരത്തിലുള്ള അനധികൃത എണ്ണശുദ്ധീകരണം സാധാരണമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com