ചരിത്ര തീരുമാനവുമായി ബെല്‍ജിയം പ്രതീകാത്മക ചിത്രം
World

ലൈംഗിക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍, പ്രസവാവധി, ആരോഗ്യ ഇന്‍ഷുറന്‍സ്; ചരിത്ര തീരുമാനവുമായി ബെല്‍ജിയം

2022ല്‍ ബെല്‍ജിയം ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസല്‍സ്: ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കി ബെല്‍ജിയം. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കും. ലോകത്തില്‍ തന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമാണ് ബെല്‍ജിയം. 2022ല്‍ ബെല്‍ജിയം ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു.

ലൈംഗിക തൊഴിലാളികളെയും മറ്റ് തൊഴിലാളികളെപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജോലിയില്‍നിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലര്‍ക്കും രോഗങ്ങള്‍ ബാധിക്കാറുണ്ട്. ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ളവ നിലവില്‍ വരുന്നത് വലിയ ഗുണകരമാകും.

ലോകത്താകമാനം ഒരു കോടിയിലധികം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ജര്‍മനി, ഗ്രീസ്, നെതര്‍ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലും നിയമപ്രാബല്യം നല്‍കി. പക്ഷെ, തൊഴില്‍ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യം ബെല്‍ജിയമാണ്. ഇത് വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴില്‍ കൊണ്ടുവരണമെന്നും ലൈംഗികതൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്