യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ ചിത്രം 
World

ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷ്മി അല്‍ ഖുറേഷിയെ കൊലപ്പെടുത്തി അമേരിക്ക

സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷ്മി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി അമേരിക്ക. സിറിയയില്‍ നടത്തിയ സൈനിക നീക്കത്തിനിടെ വധിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു.

സൈന്യത്തിന്റെ വൈദഗ്ധ്യത്തിനും ധീരതയ്ക്കും നന്ദി, ഐഎസ് തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷ്മി അല്‍ ഖുറേഷിയെ യുദ്ധഭുമിയില്‍ നിന്ന് പുറത്താക്കി. ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ സൈനികരും സുരക്ഷിതമായി മടങ്ങിയെത്തിയെന്നും ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് വ്യോമാക്രമണം ഉണ്ടായത്. രണ്ട് മണിക്കൂര്‍ നേരം ആക്രമണം നീണ്ടുവെന്നാണ് റിപ്പോര്‍്ട്ടുകള്‍. മരിച്ച 13 പേരില്‍ ആറ് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ കൂട്ടത്തില്‍ ഐഎസ് തലവനും ഉണ്ടെന്ന് ജോ ബൈഡന്‍ വ്യക്തമാക്കി.
 

2019 ഒക്ടോബറില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇബ്രാഹിം അല്‍ ഖുറൈഷിയെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും