World

'എട്ടുമാസത്തെ പ്രണയബന്ധം'; ബോഡി ബില്‍ഡര്‍ 'സെ്ക്‌സ് ഡോളി'നെ വിവാഹം ചെയ്തു (വീഡിയോ) 

കസാഖിസ്ഥാനില്‍ ബോഡി ബില്‍ഡര്‍ 'സെക്‌സ് ഡോളിനെ' വിവാഹം ചെയ്തത് കൗതുക കാഴ്ചയായി

Author : സമകാലിക മലയാളം ഡെസ്ക്

നൂര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ ബോഡി ബില്‍ഡര്‍ 'സെക്‌സ് ഡോളിനെ' വിവാഹം ചെയ്തത് കൗതുക കാഴ്ചയായി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹാഭ്യര്‍ത്ഥന. തുടര്‍ന്ന് കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രണ്ടുതവണ മാറ്റി വെച്ച ശേഷമായിരുന്നു കല്യാണം. കല്യാണത്തിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

യൂറി ടോലോച്ച്‌കോയാണ് മാര്‍ഗോ എന്ന് പേരിട്ടിരിക്കുന്ന സുന്ദരിപ്പാവയെ കല്യാണം കഴിച്ചത്. 2019ലാണ് മാര്‍ഗോയോട് യൂറി ടോലോച്ച്‌കോ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എട്ടുമാസം നീണ്ട പ്രണയബന്ധത്തിന് ശേഷമായിരുന്നു വിവാഹാഭ്യര്‍ത്ഥന എന്നാണ് യൂറി പറയുന്നത്. മാര്‍ച്ചില്‍ വിവാഹം കഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് വ്യാപനം കല്യാണം നീട്ടിവെയ്ക്കാന്‍ ഇടയാക്കി.

അതിനിടെ ട്രാന്‍സ്‌ജെന്‍ഡര്‍ റാലിയില്‍ യൂറി ആക്രമണത്തിന് ഇരയായതോടെ വീണ്ടും കല്യാണം നീണ്ടു. അവസാനം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം