മുതലയെ പുറത്തിട്ട് നടക്കുന്ന കുട്ടിയുടെ ദൃശ്യം 
World

അപാര ധൈര്യം തന്നെ!; മുതലയെ പുറത്തിട്ട് നടക്കുന്ന കുട്ടി; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ 

വെള്ളത്തില്‍ മുതല കൂടുതല്‍ അപകടകാരികളാണ്

സമകാലിക മലയാളം ഡെസ്ക്

മുതലയെ കാണുമ്പോള്‍ തന്നെ ഭയക്കാത്തവര്‍ ചുരുക്കമായിരിക്കും. വെള്ളത്തില്‍ മുതല കൂടുതല്‍ അപകടകാരികളാണ്. കാട്ടിലെ രാജാവ് എന്ന് വിശേഷമുള്ള സിംഹത്തിന് പോലും ചിലപ്പോള്‍ മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചെന്ന് വരില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഈ അപകടം ഒന്നും ഗൗനിക്കാതെ, ഒരാണ്‍കുട്ടി മുതലക്കുഞ്ഞിനെ പുറത്തിട്ടു നടക്കുന്ന ദൃശ്യമാണ്് സോഷ്യല്‍മീഡിയയെ ഞെട്ടിക്കുന്നത്. ഇരുവശങ്ങളിലും നില്‍ക്കുന്ന ആളുകളെയൊന്നും ഗൗനിക്കാതെ വളരെ ലാഘവത്തോടെയാണ് മുതലയെ പുറത്തിട്ടുകൊണ്ടുള്ള കുട്ടിയുടെ നടപ്പ്.

ഫണ്ണി വിഡിയോസ് എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവെച്ചത്.സമീപത്തുള്ളവരെല്ലാം ആശ്ചര്യത്തോടെ ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്നതും വിഡിയോയില്‍ കാണാം. മുതലയെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയന്നുവിറയ്ക്കുന്നവര്‍ കുട്ടിയുടെ ധൈര്യം കണ്ട് അമ്പരന്നിരിക്കുകയാണ്. കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയോ കുതറുകയോ ചെയ്യാതെ അനുസരണയുള്ള വളര്‍ത്തുമൃഗത്തെപ്പോലെയായിരുന്നു മുതലയുടെ പെരുമാറ്റം. അപാര ധൈര്യമെന്നാണ് കുട്ടിയുടെ വിഡിയോയുടെ താഴെ പ്രതികരണങ്ങള്‍ നിറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT