മറിഞ്ഞുവീണ ഫ്രിഡ്ജില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന വെയ്റ്റര്‍ 
World

കുട്ടിയുടെ മേല്‍ കൂറ്റന്‍ ഫ്രിഡ്ജ് മറിഞ്ഞുവീണു; പ്ലേറ്റ് ഉപയോഗിച്ച് രക്ഷിച്ച് വെയ്റ്റര്‍, അവസരോചിത ഇടപെടല്‍- വീഡിയോ 

റെസ്റ്റോറന്റില്‍ കുട്ടിയെ വെയ്റ്റര്‍ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

Author : സമകാലിക മലയാളം ഡെസ്ക്

ചിലരുടെ അവസരോചിതമായ ഇടപെടല്‍ പലരുടെയും ജീവന്‍ രക്ഷിച്ചിട്ടുണ്ട്. അപകട സംഭവിക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് കണ്ടുനില്‍ക്കുന്നവര്‍ എന്തുചെയ്യുന്നു എന്നതാണ് ജീവന്‍ രക്ഷിക്കുന്നതില്‍ പ്രധാനം. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

റെസ്റ്റോറന്റില്‍ കുട്ടിയെ വെയ്റ്റര്‍ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കുട്ടിയുടെ മേല്‍ ഫ്രിഡ്ജ് മറിഞ്ഞുവീഴുന്നത് തടഞ്ഞാണ് ജീവന്‍ രക്ഷിച്ചത്. വീഴുന്ന ഫ്രിഡ്ജിനെ കൈയില്‍ ഇരുന്ന പ്ലേറ്റ് ഉപയോഗിച്ച് തള്ളിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇതിന്റെ അടിയില്‍പ്പെട്ട് എന്തും സംഭവിക്കാമായിരുന്ന സാഹചര്യമാണ് വെയ്റ്ററിന്റെ സമയോചിതമായ ഇടപെടല്‍ വഴി ഒഴിവായത്.

റെസ്‌റ്റോറന്റില്‍ ഓടിക്കളിച്ച് നടന്നിരുന്ന കുഞ്ഞ് ഫ്രിഡ്ജ് ശക്തിയായി തുറക്കാന്‍ ശ്രമിച്ചു. ഡോര്‍ തുറന്നതിനൊപ്പം ഫ്രിഡ്ജും മറിയുകയായിരുന്നു. ഫ്രിഡ്ജിന്റെ താഴെ കുഞ്ഞിനെ കണ്ട വെയ്റ്റര്‍ ഉടന്‍ തന്നെ കൈയിലിരുന്ന പ്ലേറ്റ് ഉപയോഗിച്ച് ഫ്രിഡ്ജ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഫ്രിഡ്ജ് വീണെങ്കിലും പ്ലേറ്റ് ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചത് കാരണം വീഴ്ചയുടെ ആഘാതം കുറയ്ക്കാന്‍ സാധിച്ചു. അതുവഴി കുഞ്ഞിനെ ഗുരുതരമായി പരിക്കേല്‍ക്കുന്നതില്‍ നിന്ന് രക്ഷിക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം