ജെറ്റ് സ്യൂട്ട് ഉപയോഗിച്ച് പറക്കുന്ന നാവിക ഉദ്യോഗസ്ഥന്‍ 
World

കടലിന് കുറുകെ ആകാശത്ത് പറന്ന് നടന്ന് സൈനിക ഉദ്യോഗസ്ഥന്‍, ജെറ്റ് സ്യൂട്ട് സാങ്കേതികവിദ്യ; വൈറല്‍ വീഡിയോ 

ബ്രിട്ടനില്‍ ഗുരുത്വാകര്‍ഷണ ബലത്തെ അതിജീവിച്ച് പറക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണം വിജയകരമായി നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ ഗുരുത്വാകര്‍ഷണ ബലത്തെ അതിജീവിച്ച് പറക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്യൂട്ടിന്റെ പരീക്ഷണം വിജയകരമായി നടത്തി. ബ്രിട്ടീഷ് റോയല്‍ നേവിയും റോയല്‍ മറീന്‍സും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. 

ബ്രിട്ടീഷ് എയറോനോട്ടിക്കല്‍ ഇന്നോവേഷന്‍ സ്ഥാപനമായ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസാണ് ജെറ്റ് സ്യൂട്ട് വികസിപ്പിച്ചത്. മണിക്കൂറില്‍ 80 മൈല്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ജെറ്റ് സ്യൂട്ടിന് 12,000 അടി വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. റോയല്‍ മറീനിലെ നാവിക ഉദ്യോഗസ്ഥന്‍ ബോട്ടില്‍ നിന്ന് ജെറ്റ് സ്യൂട്ടില്‍ പറക്കുന്ന വീഡിയോ ഗ്രാവിറ്റി ഇന്‍ഡസ്ട്രീസ് പുറത്തുവിട്ടു.

കടലിന് മുകളിലൂടെ പറന്ന സൈനികന്‍ നാവികസേനയുടെ നിരീക്ഷണ കപ്പലിലാണ് പറന്നിറങ്ങിയത്. ബാക്ക്പാക്ക് പോലെയാണ് ജെറ്റ് സ്യൂട്ട് ഉദ്യോഗസ്ഥനെ ധരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ