സര്‍ക്കസ് കൂടാരത്തില്‍ ഗര്‍ഭിണിയായ പരിശീലകയെ കരടി ആക്രമിക്കുന്നു 
World

സര്‍ക്കസിനിടെ ഗര്‍ഭിണിയായ പരിശീലകയെ ആക്രമിച്ച് കൂറ്റന്‍ കരടി, പിന്നെ സംഭവിച്ചത് - വീഡിയോ 

റഷ്യയിലെ ഒര്‍യോള്‍ എന്ന സ്ഥലത്തെ സര്‍ക്കസ് കൂടാരത്തിലാണ് നടുക്കുന്ന സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ക്കസ് കൂടാരങ്ങള്‍ ചിലപ്പോള്‍ അപകടങ്ങള്‍ക്കും വേദിയാകാറുണ്ട്. മൃഗങ്ങള്‍ പരിശീലകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും പുറത്തുവരുന്നത്. 

സര്‍ക്കസിനിടയില്‍ കാണികളുടെ മുന്നില്‍വച്ച് ഗര്‍ഭിണിയായ പരിശീലകയെ കരടി ആക്രമിക്കുന്ന ദൃശ്യമാണിത്. കുട്ടികളടക്കമുള്ള കാണികള്‍ നോക്കിനില്‍ക്കെയായായിരുന്നു കരടിയുടെ ആക്രമണം.റഷ്യയിലെ ഒര്‍യോള്‍ എന്ന സ്ഥലത്തെ സര്‍ക്കസ് കൂടാരത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. 

അപ്രതീക്ഷിതമായി കരടി സ്ത്രീയെ കടിക്കുകയും മാന്തുകയുമായിരുന്നു. തലനാരിഴയ്ക്കാണ്  ഇവര്‍ കരടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബ്രൗണ്‍ ബെയര്‍ വിഭാഗത്തില്‍പ്പെട്ട കരടിയാണ് പരിശീലകയെ ആക്രമിച്ചത്. ഗര്‍ഭസ്ഥ ശിശുവിനും യുവതിക്കും അപകടമൊന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT