സിംഹത്തെ ആക്രമിക്കുന്ന കാട്ടുപോത്ത് 
World

ഗതികെട്ടാല്‍ എന്തും ചെയ്യും!; സിംഹത്തെ കുത്തിമലര്‍ത്തി കാട്ടുപോത്ത് (വീഡിയോ)

കാട്ടുപോത്തുകള്‍ കൂട്ടമായി ആക്രമിച്ചതോടെ അവശനായി സിംഹം കിടക്കുന്നതാണ് അവസാനം

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ രാജാവായാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. പലപ്പോഴും സിംഹത്തിനും അടിതെറ്റാറുണ്ട്. ചില സാഹചര്യങ്ങളില്‍ മൃഗങ്ങള്‍ ജീവന് വേണ്ടി സര്‍വ്വശക്തിയും ഉപയോഗിച്ച് പോരാടുമ്പോള്‍ സിംഹത്തിന് പിന്മാറേണ്ടി വന്നിട്ടുണ്ട്. ഇത്തരം  ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തുവന്നിട്ടുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വേട്ടയാടാന്‍ ശ്രമിച്ച കാട്ടുപോത്ത് പ്രതിരോധം തീര്‍ത്തതോടെ, സിംഹം അവശനായി വീഴുന്ന കാഴ്ചയാണ് വീഡിയോയുടെ ആകര്‍ഷണം. തുടക്കത്തില്‍ കാട്ടുപോത്തിനെ കടിച്ചുകിടക്കുകയാണ് സിംഹം. പിടിവിടാതെ കിടക്കുന്ന സിംഹത്തില്‍ നിന്ന് കാട്ടുപോത്തിനെ രക്ഷിക്കാന്‍ അതേ വര്‍ഗത്തില്‍പ്പെട്ടവര്‍ തന്നെ രംഗത്തുവരുന്നതാണ് പിന്നീട്. 

കാട്ടുപോത്തുകള്‍ കൂട്ടമായി ആക്രമിച്ചതോടെ അവശനായി സിംഹം കിടക്കുന്നതാണ് അവസാനം. സിംഹത്തെ തന്നെ നിരീക്ഷിച്ച് കൊണ്ട് കാട്ടുപോത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?